22 September, 2022 07:46:47 AM
മദ്യം വാങ്ങാൻ പണം നൽകിയില്ല: തൃശൂരിൽ മകൻ അമ്മയെ തീകൊളുത്തി കൊന്നു
തൃശൂർ: മദ്യം വാങ്ങാൻ പണം നൽകാത്തതിൽ കൂപിതനായി മകൻ തീകൊളുത്തിയ സ്ത്രീ മരിച്ചു. പുന്നയൂർക്കുളം ചമ്മണൂർ സ്വദേശി ശ്രീമതിയാണ്(75) മരിച്ചത്. ബുധനാഴ്ച രാത്രിയാണ് മദ്യപിക്കാൻ പണം നൽകാത്തതിൽ പ്രകോപിതനായി മകൻ മനോജ് അമ്മയെ വീട്ടിനുള്ളിൽ വെച്ച് തീകൊളുത്തി പൊള്ളലേൽപ്പിച്ചത്.
എറണാകുളത്തെ സ്വകാര്യ ആശൂപത്രിയിൽ ചികിത്സയിലിരിക്കെയാണ് ശ്രീമതി മരിച്ചത്. മനോജിനെ പോലീസ് കസ്റ്റഡിയിലെടുത്തതായും സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.