20 September, 2022 09:12:29 PM
കഞ്ചാവ് കേസിൽ ജാമ്യത്തില്‍ ഇറങ്ങി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ
മുണ്ടക്കയം: കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മുണ്ടക്കയം കല്ലേപാലം ഭാഗത്ത് കളിയിക്കൽ വീട്ടിൽ സുരേഷ് മകൻ സുധീഷ് (22) എന്നയാളെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഞ്ചാവ് കേസിൽ പ്രതിയായതിനെ തുടർന്ന് മുണ്ടക്കയം പോലീസ് പിടികൂടുകയും, പിന്നീട് കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങിയതിനു ശേഷം കോടതിയിൽ ഹാജരാകാതെ മുങ്ങി നടക്കുകയായിരുന്നു.
തുടർന്ന് കോടതി ഇയാൾക്കെതിരെ വാറണ്ട് പുറപ്പെടുവിക്കുകയും പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാള്‍ക്ക് മുണ്ടക്കയം സ്റ്റേഷനില്‍ മറ്റു കേസുകളും നിലവിലുണ്ട് . മുണ്ടക്കയം സ്റ്റേഷൻ എസ്.എച്ച്.ഓ ഷൈൻ കുമാര്‍ എ , സി.പി.ഓ മാരായ ജയചന്ദ്രന്‍ കെ. കെ, സുനിത കെ.ജി എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.