18 September, 2022 07:16:19 PM


ബസ് ഡ്രൈവറെ വീല്‍ സ്പാനര്‍ ഉപയോഗിച്ച് തലയ്ക്കടിച്ച കണ്ടക്ടർ അറസ്റ്റില്‍



കോട്ടയം: പ്രൈവറ്റ് ബസ്സിലെ ബസ് ഡ്രൈവറെ ആക്രമിച്ച കേസിൽ കണ്ടക്ടർ അറസ്റ്റില്‍. തിരുവാർപ്പ് കറുക്കശ്ശേരിൽ വീട്ടിൽ സോമൻ മകൻ അനീഷ് കുമാർ (39)  എന്നയാളെയാണ് കുമരകം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം ബസ്സിലെ ഡ്രൈവർ ആയ നിബിനെ ആക്രമിക്കുകയായിരുന്നു. ഇരുവരും കോട്ടയം തിരുവാര്‍പ്പ് റൂട്ടില്‍ ഓടുന്ന ബസ്സിലെ ജീവനക്കാരാണ്.

ഇവർ തമ്മിൽ സംസാരത്തിനിടയിൽ വാക്കുതർക്കം ഉണ്ടാകുകയും തുടർന്ന് അനീഷ് കുമാർ നിബിനെ വണ്ടിയുടെ വീൽ സ്പാനർ ഉപയോഗിച്ച് തലയ്ക്കടിക്കുകയായിരുന്നു. തുടർന്ന് കുമരകം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. കുമരകം സ്റ്റേഷൻ എസ്.എച്ച്.ഓ. ബിൻസ് ജോസഫ്, എസ്.ഐ സുരേഷ്, സി.പി.ഓ മാരായ ഷൈജു കുരുവിള, ശ്രീജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K