09 September, 2022 06:27:10 PM


അതിരമ്പുഴയില്‍ കടലക്കാരനെ തലയ്ക്കടിച്ച് വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതി അറസ്റ്റിൽ



ഏറ്റുമാനൂര്‍ അതിരമ്പുഴയില്‍ കടലക്കാരനെ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതി അറസ്റ്റിൽ. അതിരമ്പുഴ പടിഞ്ഞാറ്റുംഭാഗം ഞൊങ്ങിണി കവല ഭാഗത്ത് താന്നിക്കൽ വീട്ടിൽ മധു മകൻ  മനു (24) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം അതിരമ്പുഴ സെൻറ് മേരിസ് പള്ളിയുടെ മൈതാനത്ത് പ്രവർത്തിച്ചുവന്നിരുന്ന കടല കടയുടെ പിന്നിൽ നിന്ന് മദ്യപിച്ചതിനെ ചോദ്യം ചെയ്ത കടല കച്ചവടം നടത്തിയിരുന്ന ഷിബുവിനെയാണ് ഇയാള്‍ ചില്ല് ഗ്ലാസ്  ഉപയോഗിച്ച് തലയ്ക്ക് അടിച്ചത്.

സംഭവത്തിനു ശേഷം പ്രതി ഒളിവിൽ പോവുകയും പോലീസ് കോതനല്ലൂർ ഉള്ള ഇയാളുടെ ഭാര്യ വീട്ടിൽ നിന്നും പിടികൂടുകയായിരുന്നു. ഇയാൾക്ക് മുൻപും ഏറ്റുമാനൂർ സ്റ്റേഷനിൽ വധശ്രമത്തിന് കേസുകൾ നിലവിലുണ്ട്. ഏറ്റുമാനൂർ സ്റ്റേഷൻ എസ്. ഐ പ്രശോഭ് കെ.കെ, എ. എസ്.ഐ പ്രദീപ്, സി.പി.ഓ മാരായ സജി പി.സി, പ്രവീൺ പി.നായർ, സെയ്ഫുദീൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.പ്രതിയെ ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K