06 September, 2022 09:16:14 PM


ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് ഏറ്റുമാനൂരില്‍ അറസ്റ്റില്‍



ഏറ്റുമാനൂര്‍: പോക്സോ കേസിൽ പ്രതി അറസ്റ്റിൽ. എറണാകുളം യു.സി കോളേജ് ഭാഗത്ത് അരിമ്പൂക്കാരൻ വീട്ടിൽ സഞ്ജു  (20) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ അതിജീവിതയെ സമൂഹമാധ്യമമായ ഇൻസ്റ്റാഗ്രാം വഴി  പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നു. അതിജീവിത  ഈ കാര്യം അമ്മയോട് പറയുകയും  തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ പിടികൂടുകയുമായിരുന്നു. ഏറ്റുമാനൂർ എസ്.ഐ പ്രശോഭ് കെ.കെ,  എ.എസ്.ഐ ഷാജിമോൻ, സി.പി.ഓ മാരായ ഡെന്നി പി.ജോയ്, പ്രവീൺ പി നായർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K