28 August, 2022 10:22:35 AM


പു​രു​ഷ​ന്‍​മാ​രെ​ ​വിശ്വാസമി​ല്ല; സ്വയം വിവാഹിതയായി നടി കനിഷ്‌ക സോണി



മുംബൈ: തെ​ന്നി​ന്ത്യ​ന്‍​ ​താ​ര​വും​ ​ബോ​ളി​വു​ഡി​ന് ​ഏ​റെ​ ​പ​രി​ചി​ത​യു​മാ​യ​ ​ന​ടി​ ​ക​നി​ഷ്‌​ക​ ​സോ​ണി​ ​​സ്വ​യം​ ​വി​വാ​ഹി​ത​യാ​യി.​ ​സ​മൂ​ഹ​മാധ്യ​മ​ത്തി​ലൂ​ടെ​ ​താ​രം​ ​ത​ന്നെ​യാ​ണ് ​ഇ​ക്കാ​ര്യം​ ​അ​റി​യി​ച്ച​ത്.​ ​പുരുഷന്‍മാരെ വിശ്വാസമില്ലാത്തതുകൊണ്ടാണ് താന്‍ സ്വയം വിവാഹിതയായതെന്നാണ് കനിഷ്‌ക പറയുന്നത്. നാലു മാസങ്ങള്‍ക്ക് മുമ്പ് അമേരിക്കയിലേക്ക് ചേക്കേറിയ താരമാണ് കനിഷ്‌ക. ഹി​റ്റ് ​സീ​രി​യ​ലാ​യ​ ​ദി​യാ​ ​ഓ​ര്‍​ ​ബാ​ത്തി​ ​ഹ​മ്മി​ലെ​ ​അ​ഭി​നേ​താ​വാ​യ​ ​ക​നി​ഷ്‌​ക​ 2021​ല്‍​ ​ആ​ദി​പ​രാ​ശ​ക്തി​ ​എ​ന്ന​ ​സീ​രി​യ​ലി​ലും​ ​വേ​ഷ​മി​ട്ടി​ട്ടു​ണ്ട്.​

പുരുഷന്മാരെ ഇഷ്ടമില്ലെന്ന് പറഞ്ഞാല്‍ അധികമാകില്ലെന്നും തനിക്ക് അവരെ തീരെ വിശ്വാസമില്ലെന്നും കനിഷ്‌ക പറഞ്ഞു. പ്രണയത്തിന് വേണ്ടി അന്വേഷിച്ച് നടന്ന് സ്വയം ടോക്‌സിക് ബന്ധത്തില്‍ അകപ്പെടുന്നതിലും നല്ലത് താന്‍ തന്നെ പ്രണയിക്കുന്നതാണെന്നു പറഞ്ഞാണ് കനിഷ്‌ക സ്വയം വിവാഹിതയായത്. ഇ​ന്ത്യ​ന്‍​ ​സം​സ്കാ​ര​മ​നു​സ​രി​ച്ചു​ ​വി​വാ​ഹ​മെ​ന്ന​ത് ​സ്നേ​ഹ​വു​മാ​യും​ ​സ​ത്യ​സ​ന്ധ​ത​യു​മാ​യാ​ണ് ​ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്ന​തെന്ന് ​അ​വ​ര്‍​ ​പ​റ​യു​ന്നു.​ 

ഭഗവാന്‍ ശ്രീകൃഷ്ണനോട് മാത്രമാണ് താന്‍ ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്. താനിപ്പോള്‍ വിവാഹിതയാണ്. ഇത് ഒറ്റരാത്രി കൊണ്ട് എടുത്ത തീരുമാനമല്ലെന്നും നടി കൂട്ടിച്ചേര്‍ത്തു. ചടങ്ങുകളൊന്നുമില്ലാതെയായിരുന്നു വിവാഹം. സിന്ദൂരവും മംഗല്‍സൂത്രയും അണിഞ്ഞാണ് വിവാഹജീവിതത്തിലേക്ക് പ്രവേശിച്ചത്. വഡോദര സ്വദേശിനിയായ ക്ഷമ ബിന്ദു സ്വയം വിവാഹം കഴിച്ചത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ തനിക്ക് സ്വയം വിവാഹം കഴിക്കാനുള്ള പ്രചോദനം ക്ഷമയല്ലെന്നാണ് കനിഷ്‌ക പറയുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.6K