24 August, 2022 08:42:22 PM


ലോഡ്ജിലെ താമസക്കാരന്‍റെ പണം മോഷ്ടിച്ച് കടന്നുകളഞ്ഞ ക്ലീനിങ് തൊഴിലാളി അറസ്റ്റില്‍



കോട്ടയം: ലോഡ്ജില്‍ നിന്നും പണം മോഷ്ടിച്ച കേസില്‍  ക്ലീനിങ് തൊഴിലാളി അറസ്റ്റില്‍. ലോഗോസ് ജംഗ്ഷനു സമീപമുള്ള ലോഡ്ജിൽ നിന്നും പണം മോഷ്ടിച്ച കേസിൽ ആലപ്പുഴ കരുവാറ്റ ആലാംപ്പള്ളില്‍ വീട്ടിൽ (ഗൗരി ശങ്കരം) മാധവൻ പിള്ള മകൻ സന്തോഷ് എന്നുവിളിക്കുന്ന ശ്യാം നായർ (53) എന്നയാളെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ഈ ലോഡ്ജിൽ ക്ലീനിങ് തൊഴിലാളിയായി ജോലി  ചെയ്തു വരികയായിരുന്നു.  ബിസിനസ് ആവശ്യത്തിനായി കോട്ടയത്ത് എത്തി ഈ ലോഡ്ജിൽ താമസിച്ചു വന്നിരുന്ന കണ്ണൂര്‍ സ്വദേശിയുടെ 1,83,000  രൂപയാണ് പ്രതി മോഷ്ടിച്ചത്.

ഇയാള്‍ റൂമില്‍ നിന്നും പുറത്തിറങ്ങിയ തക്കം നോക്കി പ്രതി റൂം തുറന്ന് പണമടങ്ങിയ ബാഗുമായി കടന്നുകളയുകയായിരുന്നു. ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം  ഇയാളെ എറണാകുളം കാക്കനാടു നിന്നും പിടികൂടുകയായിരുന്നു. പ്രതി കാക്കനാടുള്ള ഓള്‍ഡ്‌ ഏജ് കെയര്‍ സെന്‍ററില്‍ ക്ലീനിങ് ജോലി ചെയ്തു വരവേയാണ് പോലീസിന്‍റെ പിടിയിലാകുന്നത്. കോട്ടയം ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ യു. ശ്രീജിത്ത്, എസ്.ഐ ചന്ദ്രബാബു,സി.പി.ഓ മാരായ  വിപിൻ,അജിത്ത്, സുനിൽ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K