18 August, 2022 01:38:41 PM


'സ്വന്തം വീട്ടില്‍ ദേശീയപതാക ഉയർത്താനും വെപ്പുമുടി വേണം മൂപ്പർക്ക്!'; മോഹൻലാലിനെതിരെ അഡ്വ. സം​ഗിത



കൊച്ചി: മോഹൻലാലിനെതിരെ അഡ്വക്കറ്റ് സം​​ഗീത ലക്ഷ്മണ രം​ഗത്ത്. സ്വന്തം വീട്ടിന്റെ മുന്നില് ദേശീയ പതാക ഉയർത്താനും വെപ്പ്മുടി വെച്ച് പിടിപ്പിക്കണം മൂപ്പർക്ക് എന്നാണ് സം​ഗീത ലക്ഷ്മണ സോഷ്യൽ മീഡിയയിൽ‌ പങ്കിട്ട കുറിപ്പിലൂടെ പറയുന്നത്. പ്രീയപ്പെട്ട മഞ്ജു വാര്യർ താങ്കൾക്കെങ്കിലും ഇക്കാര്യം ഒന്ന് പറഞ്ഞു മനസിലാക്കിക്കൂടെയെന്നും സം​ഗീത ലക്ഷ്മണ ചോദിക്കുന്നു.

കുറിപ്പിന്റെ പൂർണ്ണരൂപം

"കാത്തിരിക്കൂ… കേരളം ഇതുവരെ കാണാത്ത വെറുപ്പിക്കലിനായി! സിനിമയില്‍ പോരെ ഇങ്ങേർക്ക് തലയില്‍ വിഗ്ഗ്? ഇതിപ്പോ പരസ്യത്തിന് വേണ്ടിയല്ലേ എന്ന ചോദ്യം വേണ്ട. സ്വന്തം വീട്ടിന്‍റെ മുന്നില് ദേശീയ പതാക ഉയർത്താനും വെപ്പ്മുടി വെച്ച് പിടിപ്പിക്കണം മൂപ്പർക്ക്! ഹോ ! ആത്മവിശ്വാസമില്ലാത്തത് കൊണ്ടാണ് അങ്ങനൊക്കെ ചെയ്യുന്നത്. സിനിമയൊന്നും തീയറ്ററിൽ വിജയിക്കാത്ത, OTT യിൽ കണ്ടാൽ കാണുന്നവർക്ക് സ്വന്തം റ്റി.വി തല്ലി പൊട്ടിച്ചു കളയണമെന്ന് തോന്നി പോകുന്ന തരത്തിലുള്ള അഭിനയം കാഴ്ച വെക്കുന്ന, മലയാളത്തിന്‍റെ വൺ ആന്‍റ് ഓൺലി ലേഡി സൂപ്പർസ്റ്റാറിന് സൗകര്യം കിട്ടുമ്പോ ഒന്നു പറഞ്ഞ് മനസ്സിലാക്കി കൊടുത്തൂടെ 'ലാലേട്ടാ യൂ ലുക്ക് റിഡിക്യുലസ്ലി ആർട്ടിഫിഷ്യൽ' ന്ന്, 'ഷോ യുവർ ഏജ് ആന്‍റ് ലെറ്റ് പീപ്പിൾ ഡിസൈഡ് ഇഫ് ദേ കാൻ സ്റ്റിൽ ലൗ യൂ' ന്ന്.

ഫീലിംഗ് : ഈ മോഹൻലാലിനും മമ്മൂട്ടിക്കുമൊക്കെ നമ്മടെ കുഞ്ചാക്കോ ബോബനെ കണ്ട് പഠിച്ചൂടെ? ഇവരെക്കാൾ 20-25 വയസ്സോളം കുറവെങ്കിലും വിഗ്ഗ് ഒക്കെ സിനിമയിലെ കഥാപാത്രത്തിന് നിർബന്ധമെങ്കിൽ മാത്രം. ബാക്കി നേരത്തൊക്കെ നമ്മടെ മുത്ത് നമുക്ക് മുന്നിൽ മുത്ത് മാത്രം! കുഞ്ചാക്കോ ബോബൻ റോക്സ്!
തലയില് വെപ്പ് മുടി വെച്ച മമ്മൂട്ടിയും മോഹൻലാലും."


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.7K