02 August, 2022 08:32:07 AM
മൊബൈലിൽ പാട്ട് ഉറക്കെ വച്ചു: അനിയൻ ജ്യേഷ്ഠനെ കൊലപ്പെടുത്തി; സംഭവം പട്ടാമ്പിയിൽ

പട്ടാമ്പി: അനിയൻ ജ്യേഷ്ഠനെ തലക്കടിച്ച് കൊലപ്പെടുത്തി. കുലുക്കല്ലൂർ മുളയൻകാവിൽ തൃത്താല നടക്കിൽ വീട്ടിൽ സൻവർ സാബു (40) വാണ് കൊല്ലപ്പെട്ടത്. അനിയൻ ഷക്കിർ മരകഷ്ണം കൊണ്ട് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. കൊപ്പം പോലീസ് ഷക്കിറിനെ കസ്‌റ്റഡിയിലെടുത്തു. മൊബൈലിൽ പാട്ട് ഉറക്കെ വച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് അറിയിച്ചു.





