24 July, 2022 07:15:50 PM
'വക്കാൻഡ ഫോറെവർ'; ബ്ലാക്ക് പാന്തർ 2 ടീസറിന് മികച്ച പ്രതികരണം
ലോസ് ഏഞ്ചല്‍സ്: റയാൻ കൂഗ്ലറിന്‍റെ പുതു ചിത്രം ബ്ലാക്ക് പാന്തർ 2 ടീസർ പുറത്ത്. സാൻഡിയാഗോ കോമിക് കോണിൽ പുറത്തിറക്കിയ ടീസറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ബ്ലാക്ക് പാന്തറിന്‍റെ ആദ്യ ഭാഗത്തിൽ വേഷമിട്ട ഷാഡ്വിക്ക് ബോസ്മാന്‍റെ വിയോഗത്തിന് ശേഷമായതുകൊണ്ട് തന്നെ അദ്ദേഹത്തെ ഓർക്കാതെയും കണ്ണ് നിറയാതെയും ആരാധകർക്ക് ടീസർ കണ്ട് തീർക്കാനാകില്ല. നംവബർ 11നാണ് ബ്ലാക്ക് പാന്തർ 2 തിയേറ്ററുകളിൽ എത്തുന്നത്. ബ്ലാക്ക് പാന്തർ 1 ൽ നിന്ന് ഷാഡ്വിക് ബോസ്മാൻ ഒഴിച്ചുള്ള കാഥാപാത്രങ്ങളായ ഷൂരി, ക്വീൻ മദർ, ടി'ചാല, നാകിയ എന്നിവരെ ബ്ലാക്ക് പാന്തർ 2 ൽ കാണാം.