23 July, 2022 07:15:28 PM


മുക്കുപണ്ടം പണയം വെച്ച് പണം തട്ടാന്‍ ശ്രമം: മോഷണ കേസുകളിലെ പ്രതി പിടിയില്‍



കുമരകം: മുക്കുപണ്ടം പണയം നല്കി പണം തട്ടാന്‍ ശ്രമിക്കവെ വിവിധ മോഷണക്കേസുകളിലെ പ്രതിയായ യുവാവ് പിടിയില്‍. ചെങ്ങന്നൂര്‍ കൊടികുത്തി ആലപ്പാട്ട് വീട്ടില്‍ ഹരികുമാര്‍ മകന്‍ കണ്ണന്‍ (24) എന്ന ആളെയാണ് കുമരകം പോലിസ് അറസ്റ്റ് ചെയ്തത്. മുക്കുപണ്ടം പണയം വെച്ച് സ്വര്‍ണ്ണം പണയം വെക്കാനായി കുമരകം കവണാറ്റിന്‍കര ഭാഗത്തുള്ള എട്ടൊന്നില്‍ എന്ന സ്വര്‍ണ്ണപ്പണയ സ്ഥാപത്തിലാണ് പ്രതി എത്തിയത്. സ്വര്‍ണ്ണം മുക്കുപണ്ടം ആണെന്ന് തിരിച്ചറിഞ്ഞ കടയുടമ ഉടന്‍ തന്നെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. 

ചെങ്ങന്നൂര്‍ പോലിസ് സ്റ്റേഷന്‍ പരിധിയില്‍ ഭണ്ഡാരം കുത്തിത്തുറന്ന് പണം അപഹരിച്ച കേസിലും ആക്രിക്കട കുത്തിത്തുറന്ന്മോഷണം നടത്തിയതിലും പ്രതിയാണ് പിടിയിലായ കണ്ണന്‍. കുമരകം എസ്.എച്ച്.ഓ ബീന്‍സ് ജോസഫിന്‍റെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഇതേ സ്ഥാപനത്തില്‍ സമാന രീതിയില്‍ തട്ടിപ്പ് നടത്താന്‍ ശ്രമിച്ച ഹരി വിഷ്ണുവിനെയും, പി.എസ്. സല്‍ബുവിനെയും കുമരകം പോലിസ് അറസ്റ്റ് ചെയ്തിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K