19 July, 2022 07:55:31 PM
മുക്കുപണ്ടം നല്‍കി പണം തട്ടാന്‍ ശ്രമിച്ച കേസിലെ കൂട്ടുപ്രതി കോട്ടയത്ത് പിടിയിൽ
കുമരകം: കുമരകം ബാങ്ക് പടിഭാഗത്ത് എട്ടൊന്നിൽ ഫിനാൻസ് എന്ന സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച് പണം തട്ടാന്‍ ശ്രമിച്ച കേസിലെ കൂട്ടുപ്രതി പോലീസ് പിടിയിലായി. കുറിച്ചി എണ്ണക്കാച്ചിറ പുതുപ്പറമ്പിൽ വീട്ടിൽ സൽബു പി.എസ് (32) നെയാണ് കോട്ടയം ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്‍റെ നിർദ്ദേശപ്രകാരം നടന്ന അന്വേഷണത്തില്‍ കുമരകം എസ്.എച്ച്.ഓ.ബിൻസ് ജോസഫിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. എസ്.ഐ. എസ്. സുരേഷ്, പോലീസ് ഉദ്യോഗസ്ഥരായ അമ്പാടി, രഞ്ജിത്ത് എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു. മുക്കുപണ്ടം കേസിൽ ഒന്നാം പ്രതിയായ ഹരി വിഷ്ണുവിനെ കുമരകം പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു.