17 July, 2022 08:43:02 PM


കെഎസ്ആർടിസി വനിതാ കണ്ടക്ടറെ അപമാനിക്കാൻ ശ്രമിച്ച കേസിൽ രണ്ടു പേര്‍ അറസ്റ്റില്‍



വൈക്കം: കെ.എസ്. ആര്‍. ടി. സി. ബസ്സിലെ വനിതാ കണ്ടക്ടറെ അപമാനിക്കാൻ ശ്രമിച്ച കേസിൽ രണ്ട് പ്രതികളെ  പോലീസ് അറസ്റ്റ് ചെയ്തു. വടയാർ മാർ സ്ലീബ സ്കൂളിന് സമീപം പുതിയത്ത് താഴ്ചയിൽ വീട്ടിൽ ഗോപി മകൻ സാബു ഗോപി (47), വെള്ളൂർ ഐക്യരശ്ശേരിയിൽ വീട്ടിൽ പ്രസാദ് മകൻ അനന്ദു പ്രസാദ് (30) എന്നിവരെയാണ് തലയോലപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി ഏകദേശം ഒമ്പതുമണിയോടുകൂടിയായിരുന്നു സംഭവം.

ബസ്സിൽ ബഹളം വച്ചതിനെ തുടർന്ന് ചോദ്യം ചെയ്ത വനിതാ ജീവനക്കാരിയായ കണ്ടക്ടറോട് പ്രതികൾ അസഭ്യം പറഞ്ഞു തട്ടിക്കയറുകയും തുടർന്ന് വനിതാ ജീവനക്കാരിയുടെ വീഡിയോയെടുത്ത് സോഷ്യല്‍ മീഡിയകളില്‍  പോസ്റ്റ് ചെയ്യും എന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. ജീവനക്കാരി പോലീസില്‍ അറിയിച്ചതിനെത്തുടര്‍ന്ന് തലയോലപ്പരമ്പ് എസ്എച്ച്ഓ ജയന്‍ കെ എസിന്‍റെ നേതൃത്വത്തില്‍ ഉള്ള പോലിസ് സംഘം  പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.



 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K