16 July, 2022 03:18:08 PM


പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്സിലെ പ്രതി പിടിയില്‍


കുമരകം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. അയ്യമ്മാത്ര ഭാഗത്ത് വാടകക്ക് താമസിക്കുന്ന ചെങ്ങളം പെരിയ കൊല്ലംപറമ്പിൽ വീട്ടിൽ അഖിൽ സുരേഷ് (പക്കി - 24) നെയാണ് അറസ്റ്റ് ചെയ്തത്. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പതിനേഴ് വയസുള്ള പെണ്‍കുട്ടിയെയാണ് പ്രേമം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി പീഡനത്തിനിരയാക്കിയത്. ജില്ലാ പോലീസ് മേധാവി  കെ. കാര്‍ത്തിക്കിന്റെ നിര്‍ദ്ദേശാനുസരണം ഡി.വൈ.എസ്.പി ജെ സന്തോഷ്‌ കുമാറിന്റെ നേതൃത്വത്തിൽ  കുമരകം സബ് ഇന്‍സ്പെക്ടര്‍ എസ് സുരേഷ്, എ.എസ്.ഐ  ജോര്‍ജ് വി ജോണ്‍, സീനിയര്‍ സിവില്‍ പോലീസ്  ഓഫീസര്‍ രാധാകൃഷണന്‍  എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K