14 July, 2022 08:36:08 PM


പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡനശ്രമം: പ്രതികള്‍ പിടിയില്‍



കാഞ്ഞിരപ്പള്ളി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. കൂവപ്പള്ളി പട്ടിമറ്റം കരോട്ടുമടത്തിൽ അജിമോൻ ടി, കൂവപ്പള്ളി പട്ടിമറ്റം വെൺമേലിൽ ഷാനവാസ് നാസർ എന്നിവരെ കാഞ്ഞിരപ്പള്ളി ഇൻസ്‌പെക്ടർ ഷിന്‍റോ പി കുര്യന്‍റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ  അരുൺ തോമസ്, സി.പി.ഓ സമീർ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K