10 July, 2022 06:13:26 PM


അതിരമ്പുഴയില്‍ ഭാര്യയെ വെട്ടിയ ശേഷം ഞരമ്പുമുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു



ഏറ്റുമാനൂര്‍: കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചശേഷം കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച ഭര്‍ത്താവ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. അതിരമ്പുഴ പഞ്ചായത്ത് രണ്ടാം വാര്‍ഡ് ആനമല തോരണംവച്ചതില്‍ ജോര്‍ജ് കുര്യാക്കോസ് (സണ്ണി-57) ആണ് മരിച്ചത്. തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഭാര്യ മില്ലി (50) അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ പറഞ്ഞു. 

വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഭാര്യ വീട്ടിലായിരുന്നു സണ്ണി താമസിച്ചിരുന്നത്. മില്ലിയെ വെട്ടി പരിക്കേല്‍പ്പിച്ച ശേഷം സ്ഥലത്തുനിന്നുംപോയ സണ്ണിയെ വീടിന്‍റെ സമീപത്തുതന്നെ പണിതിട്ടുള്ള ഇവരുടെതന്നെ മറ്റൊരു വീട്ടില്‍ കൈ ഞരമ്പ്മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പോലീസും നാട്ടുകാരും ചേര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. ശനിയാഴ്ച രാവിലെ വാര്‍ഡിലേയ്ക്ക് മാറ്റിയെങ്കിലും ഇന്ന് രാവിലെ എട്ടുമണിയോടെ മരിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K