19 June, 2022 05:05:40 PM


കോട്ടയം ടൗണിൽ ഇതര സംസ്ഥാന തൊഴിലാളി വെട്ടേറ്റു മരിച്ചു; പ്രതിയായ ഒറീസ സ്വദേശി അറസ്റ്റിൽ



കോട്ടയം: നാഗമ്പടത്ത്  ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിൽ ഏറ്റുമുട്ടി. ഒരാൾ കൊല്ലപ്പെട്ടു. തൊഴിലാളികൾ തമ്മിലുള്ള വഴക്കിനിടെയാണ് കൊലപാതകം. നാഗമ്പടം ഗുഡ് ഷെഡ് റോഡിലെ റെയിൽവേയുടെ വക  മണ്ണെടുക്കുന്ന സ്ഥലത്താണ് ഇന്ന് മൂന്ന് മണിയോടെ  കൊലപാതകം നടന്നത്. ഒറീസ സ്വദേശി ശിശിർ ആണ്  മരിച്ചത്.

പ്രതിയായ ഒറീസ സ്വദേശി രാജേന്ദ്ര ഗൗഡയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ച് വർത്തമാനം പറയുന്നതിനിടെ ഭാര്യയെ പറ്റി മോശം കമന്റ് പറഞ്ഞതാണ് ഇരുവരും തമ്മിലുള്ള വഴക്കും തുടർന്ന്  ആക്രമണത്തിനും കാരണമെന്നാണ് സൂചന. വഴക്കിനിടെ ശിശിയെ കത്തി പോലുള്ള വലിയ ആയുധം ഉപയോഗിച്ച് പുറകിൽ നിന്നും കഴുത്തു ഭാഗത്ത് വെട്ടുകയായിരുന്നു.

തുടർന്ന് ഇവിടെ നിന്നും രക്ഷപെടാൻ ശ്രമിച്ച പ്രതിയെ മറ്റ് തൊഴിലാളികൾ കൊടുത്ത സൂചനയുടെ അടിസ്ഥാനത്തിൽ റെയിൽവേ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവി ഡി. ശില്പ, ഡിവൈഎസ്പി ജെ.സന്തോഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി.                                                      


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K