23 May, 2022 09:19:29 AM
ഉറങ്ങികിടന്ന പിതാവിനെ കുത്തിക്കൊന്ന ശേഷം മകൻ ആത്മഹത്യക്ക് ശ്രമിച്ചു
കോഴിക്കോട്: തൂണേരി മുടവന്തേരിയിൽ ഇന്നലെ ഉറങ്ങാൻ കിടന്ന അച്ഛനെ കുത്തിക്കൊന്ന ശേഷം മകൻ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. രാത്രി 11 മണിയോടെ ആണ് സംഭവം. സൂപ്പി ( 62 ) ആണ് മരിച്ചത്. മകൻ മുഹമ്മദലിയെ (31) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സൂപ്പിയുടെ ഭാര്യ നഫീസ, മറ്റൊരു മകൻ മുനീർ എന്നിവർക്കും പരിക്കുണ്ട്. മാനസിക വെല്ലുവിളി നേരിടുന്ന മുഹമ്മദലി ഏറെനാളായി ചികിത്സയിൽ ആണെന്ന് നാദാപുരം പോലീസ് പറയുന്നു.