22 May, 2022 12:24:26 PM
ചിങ്ങവനം-ഏറ്റുമാനൂർ പുതിയ റെയിൽ പാതയിൽ സുരക്ഷാ പരിശോധന നാളെ
കോട്ടയം: ചിങ്ങവനം-ഏറ്റുമാനൂർ പുതിയ റെയിൽവേ പാതയിൽ സുരക്ഷ പരിശോധന നാളെ. പാതയിരട്ടിപ്പിക്കൽ ജോലികളുടെ പൂർത്തീകരണം അവസാന ഘട്ടത്തിലാണ്. ഇതിന് മുന്നോടിയായിട്ടാണ് ചിങ്ങവനം-ഏറ്റുമാനൂർ പാതയിൽ നാളെ ബംഗളൂരുവിൽ നിന്നുള്ള കമീഷൻ ഓഫ് റെയിൽവേ സേഫ്റ്റി (സി.ആർ.എസ്) അഭയ്കുമാർ റായ്യുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്.
ഈ പരിശോധന റിപ്പോർട്ട് അനുകൂലമായാൽ ഈ മാസം 28ന് പുതിയ പാതയുടെ കമ്മീഷണിംങ് നടത്താനാണ് അധികൃതർ ലക്ഷ്യമിടുന്നത്. പുതുതായി നിർമിച്ച പാതയിലൂടെ 120 കിലോമീറ്റർ വേഗത്തിൽ ഇലക്ട്രിക് എൻജിൻ ഓടിച്ചാകും സ്പീഡ് ട്രയൽ. എൻജിനും ഒരു ബോഗിയും ഉൾപ്പെടുന്ന യൂണിറ്റാണ് ഇതിനായി ഉപയോഗിക്കുക.
ഏറ്റുമാനൂർ പാറോലിക്കൽ മുതൽ കോട്ടയം വരെ, കോട്ടയം-ചിങ്ങവനം എന്നിങ്ങനെ രണ്ടു ഭാഗങ്ങളായിട്ടാകും സ്പീഡഡ് ട്രയൽ. സേഫ്റ്റി കമീഷണർ ഈ പ്രവർത്തനങ്ങാണ് വിലയിരുത്തുന്നത്. ഇത് തൃപ്തികരമായാൽ തുടർന്നുള്ള ദിവസങ്ങളിൽ സിഗ്നൽ ബന്ധിപ്പിക്കുന്ന ജോലികൾ ആരംഭിക്കും.