20 April, 2022 03:51:39 PM
കൊട്ടാരക്കരയില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി: ഭാര്യസഹോദരിക്ക് പരിക്ക്
കൊല്ലം : കൊട്ടാരക്കരയില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി. പുല്ലാമല സ്വദേശി രാജനാണ് ഭാര്യ രമയെ വെട്ടുകത്തി കൊണ്ട് വെട്ടി കൊലപ്പെടുത്തിയത്. ആക്രമണം തടയാനെത്തിയ രമയുടെ സഹോദരി രതിയുടെ കൈ രാജന് വെട്ടിമാറ്റി. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കുടുംബ വഴക്കാണ് സംഭവത്തിന് കാരണമെന്നാണ് പോലീസിന്റെ നിഗമനം. രാജനും ഭാര്യ രമയും തമ്മില്‍ പതിവായി വഴക്കുണ്ടാകാറുണ്ടെന്ന് പറയുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്നും വഴക്കുണ്ടായത്. സ്ഥലത്ത് പോലീസ് സംഘം പരിശോധന നടത്തി. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.