07 April, 2022 08:08:45 PM


പാലായില്‍ അനധികൃതമായി പ്രവർത്തിച്ചിരുന്ന ധനകാര്യ സ്ഥാപനത്തിന്‍റെ ഉടമ അറസ്റ്റിൽ



കോട്ടയം: നിയമാനുസരണം ഉള്ള ലൈസൻസോ അധികാര പത്രങ്ങളോ ഇല്ലാതെ പ്രവര്‍ത്തിച്ചുവന്ന് ധനകാര്യസ്ഥാപനത്തിന്‍റെ ഉടമ അറസ്റ്റില്‍. പാലാ മുരിക്കുംപുഴ ഭാഗത്ത് നഗരസഭയുടെ XVI/195 നമ്പർ ബിൽഡിംഗിൽ എമ്പയര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ എന്ന പേരിൽ ധനകാര്യസ്ഥാപനം നടത്തിവന്ന എലിക്കുളം മല്ലികശ്ശേരി കുറുമാക്കൽ വീട്ടിൽ വാസവന്‍റെ മകൻ രൂപേഷ് മോൻ (42) ആണ് പിടിയിലായത്. പാലാ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെപി തോംസണ് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പാലാ പോലീസ് സ്റ്റേഷൻ എസ് ഐ  അഭിലാഷ് എം ഡി,  എഎസ്ഐ ബിജു കെ തോമസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഷെറിൻ സ്റ്റീഫൻ, സിവില്‍ പോലീസ് ഓഫീസര്‍ രഞ്ജിത് എന്നിവർ ചേർന്ന് പ്രതിയെ അറസ്റ്റ് ചെയ്ത് റെക്കാർഡുകളും മുതലുകളും ബന്തവസ്സിൽ എടുക്കുകയായിരുന്നു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K