21 March, 2022 06:41:53 PM
ഏഴ് വയസുള്ള ചെറുമകനെ പീഡിപ്പിച്ച കേസിൽ 64 വയസുകാരന് 73 വർഷം തടവ് ശിക്ഷ
തൊടുപുഴ: ഇടുക്കിയിൽ ഏഴ് വയസുള്ള ചെറുമകനെ പീഡിപ്പിച്ച കേസിൽ 64 വയസുകാരന് 73 വർഷം തടവ് ശിക്ഷ. ഇടുക്കി അതിവേഗ കോടതി ജഡ്ജി ടി.ജി. വർഗീസാണ് കടുത്ത ശിക്ഷ വിധിച്ചത്. തടവുശിക്ഷയെ കൂടാതെ 1,60,000 രൂപ പിഴയും വിധിച്ചു. പിഴത്തുക കുട്ടിയുടെ പുനരധിവാസത്തിന് നൽകണം. കൂടാതെ അമ്പതിനായിരം രൂപ ഇരകൾക്കുള്ള നഷ്ടപരിഹാര പദ്ധതിയിൽ നിന്ന് കുട്ടിയ്ക്ക് നൽകുവാനും ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോട് നിർദേശിച്ചിട്ടുണ്ട്. 2019 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.