06 March, 2022 08:51:02 PM


കാറിൽ കടത്താൻ ശ്രമിച്ച കഞ്ചാവുമായി പാലായില്‍ നാലംഗസംഘം പിടിയിൽ



പാലാ: കാറിൽ കടത്താൻ ശ്രമിച്ച കഞ്ചാവുമായി  4 പേർ പാലായില്‍ പിടിയിൽ. പാലാ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അഭിലാഷ് എം.ഡിയുടെ നേതൃത്വത്തിലുള്ള നൈറ്റ് പട്രോളിംഗ് ഡ്യൂട്ടിക്കിടെയാണ് സംഘത്തെ പിടികൂടിയത്. ഈരാറ്റുപേട്ട സ്വദേശികളായ തൈപ്പറമ്പിൽ വീട്ടിൽ  ഉനൈസ് (21), കൊല്ലംപറമ്പിൽ വീട്ടിൽ അക്മൽ റിസ്വാൻ (21), പുതുപ്പറമ്പിൽ വീട്ടിൽ മുഹമ്മദ് ഫഹദ് (18), വകച്ചേരിയിൽ വീട്ടിൽ അൻസിൽ പി അഫ്സൽ (21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വാഹന പരിശോധന നടത്തി വരവേ സംശയം തോന്നി കാര്‍ പരിശോധിക്കുകയായിരുന്നു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K