04 March, 2022 03:52:50 PM


വടക്കഞ്ചേരിയില്‍ ബന്ധുക്കൾ തമ്മിലുള്ള വഴക്കിനിടെ അടിയേറ്റ ഗൃഹനാഥൻ മരിച്ചു



പാലക്കാട്: ബന്ധുക്കൾ തമ്മിലുള്ള വഴക്കിനിടെ അടിയേറ്റ ഗൃഹനാഥൻ മരിച്ചു. പാലക്കാട് വടക്കഞ്ചേരിക്ക് സമീപം പന്നിയങ്കര രക്കാണ്ടി ഭാഗത്ത് രാമകൃഷ്ണന്‍റെ മകന്‍ ശിവന്‍ (48) ആണ് മരിച്ചത്.  ഇന്നലെ രാത്രിയാണ് സംഭവം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വടക്കഞ്ചേരി പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. മദ്യപിച്ചെത്തിയ ശിവന്‍ ബന്ധുക്കളുമായി വഴക്കുണ്ടാക്കുന്നതിനിടെ തലയ്ക്കടിയേറ്റ മാരകമായ മുറിവാണ് മരണകാരണമെന്ന് സംശയിക്കുന്നതായി വടക്കഞ്ചേരി പോലീസ് 'കൈരളി വാര്‍ത്ത'യോട് പറഞ്ഞു. സംഭവത്തില്‍ ശിവന്‍റെ ബന്ധുവായ രതീഷിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K