19 February, 2022 10:12:04 AM


വ​രാ​പ്പു​ഴ പീ​ഡ​ന​ക്കേ​സ് പ്ര​തി​യെ മഹാരാഷ്ട്രയിൽ അ​ടി​ച്ചു കൊ​ന്നു കിണറ്റിൽ തള്ളി



മും​ബൈ: വ​രാ​പ്പു​ഴ പീ​ഡ​ന​ക്കേ​സ് പ്ര​തി​യെ അ​ടി​ച്ചു കൊ​ന്നു കിണറ്റിൽ തള്ളിയതായി വിവരം. മ​ഹാ​രാ​ഷ്‌ട്രയി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞ വി​നോ​ദ് കു​മാ​ര്‍ ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. റ​യ്ഗ​ഡ് കാ​ശി​ദ് എ​ന്ന ഗ്രാ​മ​ത്തി​ലെ കി​ണ​റ്റി​ല്‍നി​ന്നു​മാ​ണ് വി​നോ​ദ് കു​മാ​റി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെത്തിയത്. റ​യ്ഗ​ഡി​ലെ റി​സോ​ര്‍​ട്ടി​ല്‍ ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു വി​നോ​ദ് കു​മാ​ര്‍.

സം​ഭ​വ​ത്തി​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ആ​ള്‍ ഉ​ള്‍​പ്പ​ടെ ര​ണ്ടു പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. സ​മീ​പ ​മേ​ഖ​ല​യി​ലെ ആ​ദി​വാ​സി കോ​ള​നി​യി​ല്‍ താ​മ​സി​ക്കു​ന്ന​വ​രാ​ണി​വ​ര്‍. മ​ദ്യ​പാ​ന​ത്തി​നി​ടെ​യു​ണ്ടാ​യ ത​ര്‍​ക്കം കൊ​ല​പാ​ത​ക​ത്തി​ല്‍ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു. വരാപ്പുഴ പീഡനക്കേസിൽ ഉൾപ്പെട്ടതിനെത്തുടർന്നാണ് ഇ‍യാൾ ഒളിവിൽ പോയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K