15 February, 2022 05:52:38 PM


പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച കശാപ്പ്കാരനായ യുവാവ് അറസ്റ്റിൽ



പാലാ: പ്ലസ് വൺ വിദ്യാർത്ഥിനിയായ 16കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസില്‍ കശാപ്പുകാരനായ യുവാവ് പിടിയില്‍. മൂന്നിലവ് പടിപ്പുരയ്ക്കൽ സുരേഷിന്‍റെ മകൻ അച്ചു എന്ന് വിളിക്കുന്ന വിപിന്‍ ആണ് അറസ്റ്റിലായത്. കഴിഞ്ഞമാസം 13 നാണ് കേസിനാസ്പദമായ സംഭവം. സ്കൂളിൽ പഠിക്കാന്‍ പോയ വിദ്യാർഥിനിയെ പാലാ ടൗണിൽ എത്തിയ പ്രതി ബൈക്കിൽ കയറ്റി ഈരാറ്റുപേട്ട അയ്യമ്പാറയിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. 

പെൺകുട്ടി സ്കൂളിൽ ഹാജരാകാതിരുന്നതിനെത്തുടർന്ന് അധ്യാപകർ മാതാപിതാക്കളുമായി ബന്ധപ്പെട്ടതിനെത്തുടർന്ന് കൗൺസിലിംഗ് നടത്തിയപ്പോഴാണ് പെൺകുട്ടി പീഡനവിവരം പുറത്തു പറയുന്നത്. തുടർന്ന് പാലാ പോലീസ് സ്റ്റേഷനിൽ എത്തി മാതാപിതാക്കൾ പരാതി നൽകിയതിനെത്തുടർന്ന് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയായിരുന്നു.

ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവ് കഴിഞ്ഞ ഏഴുമാസമായി പാലായിൽ വച്ച് പെൺകുട്ടിയെ പലപ്രാവശ്യം കണ്ടിരുന്നു. പാലാ സി.ഐ. കെ പി തോംസൺ, എസ് ഐ അഭിലാഷ് എംഡി, ഷാജി കുര്യാക്കോസ്,എ എസ് ഐ ശ്രീലതാമ്മാൾ, സീനിയർ സിവിൽ പോലീസ് ഓഫീസർ ബിനുമോൾ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K