28 January, 2022 01:13:46 PM
അടിവസ്ത്രത്തിന്റെ അളവെടുക്കുന്നത് ദൈവം; പ്രസ്താവനയില്‍ പുലിവാല് പിടിച്ച് ശ്വേതാ തിവാരി
ഭോപ്പാൽ: അടിവസ്ത്രവുമായി ബന്ധപ്പെട്ടുള്ള പരാമര്‍ശത്തിന്റെ പേരില്‍ വിവാദത്തിലായി ബോളിവുഡ് നടി ശ്വേതാ തിവാരി. ഷോ സ്റ്റോപ്പര്‍ എന്ന പുതിയ വെബ് ഷോയുടെ പ്രമോഷന്റെ ഭാഗമായി ഭോപ്പാലില്‍ വച്ചു നടത്തിയ പ്രസ് കോണ്‍ഫറന്‍സിന് ഇടയിലായിരുന്നു വിവാദ പരാമര്‍ശം. തന്റെ അടിവസ്ത്രത്തിന്റെ അളവെടുക്കുന്നത് ദൈവമാണ് എന്നാണ് താരം പറഞ്ഞത്. ഇതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
സംഭവം വിവാദമായതോടെ ശ്വേതയുടെ പരാമര്‍ശത്തെക്കുറിച്ച് അന്വേഷിച്ച് 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊലീസിനോട് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് കിട്ടിയതിനു ശേഷം നടപടിയുണ്ടാകുമെന്നും വ്യക്തമാക്കി. ഫാഷനെക്കുറിച്ചുള്ള ഷോയില്‍ സൗരഭ് രാജ് ജെയിന്‍ ബ്രാ ഫിറ്ററുടെ റോളിലാണ് എത്തുന്നത്. മഹാഭാരത സീരിയലില്‍ ശ്രീകൃഷ്ണന്റെ വേഷം അഭിനയിച്ച നടനാണ് സൗരഭ്. സൗരഭിന്റെ പ്രശസ്തമായ കഥാപാത്രത്തെക്കുറിച്ചാണ് ശ്വേത തമാശരൂപത്തില്‍ സംസാരിച്ചത്.