07 January, 2022 08:24:49 PM
കനകയുടെ മുന്നിൽ നഗ്നനായി നിന്നു; ബെഡ്ഷീറ്റ് അഴിഞ്ഞു പോയ സംഭവം വിവരിച്ച് മുകേഷ്
കൊച്ചി: മലയാളികൾ എന്നും ഓർമ്മയിൽ സൂക്ഷിക്കുന്ന സിനിമയാണ് ഗോഡ് ഫാദർ. ആനപ്പാറ അച്ചാമ്മയും അഞ്ഞൂറാനും ഒക്കെ മലയാളികളുടെ ജീവിതത്തിന്‍റെ തന്നെ ഭാഗമായ സിനിമ പുറത്തിറങ്ങിയിട്ട് 30 വർഷങ്ങൾ പിന്നിടുമ്പോള്‍ അതിലെ നായകനടന്‍ മുകേഷ് നടത്തിയ ചില വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
ചിത്രീകരണത്തിനിടെ നായികയായ കനകയുടെ മുന്നിൽ നഗ്നനായി നിൽക്കേണ്ടി വന്ന സാഹചര്യത്തെ കുറിച്ചാണ് മുകേഷ് വെളിപ്പെടുത്തിയിരിക്കുന്നത്. ഇന്ന് വരെ മലയാളത്തിൽ ഉണ്ടായിട്ടുള്ള സ്ത്രീ കഥാപാത്രങ്ങളിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട മാലു എന്ന കഥാപാത്രത്തെയാണ് കനക അവതരിപ്പിച്ചത്.
ആൺകുട്ടികളുടെ ഹോസ്റ്റൽ രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായ സംഭവം നടന്നതെന്നും താരം പറയുന്നു. മുകേഷ് സ്പീക്കിങ് എന്ന താരത്തിന്‍റെ യുട്യൂബ് ചാനലിൽ ഗോഡ് ഫാദർ സിനിമാ ഷൂട്ടിങ് അനുഭവം പങ്കുവെക്കുന്ന വീഡിയോയിലായിരുന്നു മുകേഷിന്‍റെ വെളിപ്പെടുത്തൽ.
സംഭവത്തെകുറിച്ച് മുകേഷ് പറയുന്നതിങ്ങനെ - 'കനക ബോയ്സ് ഹോസ്റ്റലിലേക്ക് രാമഭദ്രനെ കാണാനെത്തുന്ന രംഗങ്ങളുടെ ചിത്രീകരണം നടക്കുന്ന ദിവസം. ജഗദീഷിന്റെ മായിൻകുട്ടി എണ്ണ തേച്ച് തൊണ്ട് ഇരിക്കുന്നു. എന്‍റെ രാമഭദ്രന്‍റെ കഥാപാത്രം കട്ടിലിൽ കിടന്ന് ഉറങ്ങുകയാണ്. പെട്ടന്ന് മാലു വരുന്നുവെന്ന് അറിഞ്ഞ് ചാടി എണീറ്റ രാമഭദ്രൻ ഉടുക്കാൻ മുണ്ട് തിരയുമ്പോൾ കാണുന്നില്ല. അതുകൊണ്ട് ബഡ്ഷീറ്റാണ് ഉടുക്കുന്നത്. മാലു വന്നപ്പോൾ അവളെ കാണാൻ ചെല്ലുന്നതും അതേ ബെഡ്ഷീറ്റ് ഉടുത്താണ്. പെട്ടെന്ന് അഭിനയത്തിന്‍റെ ഭാഗമായി ഞാൻ കൈ ഉയർത്തിയപ്പോൾ എന്‍റെ ബെഡ്ഷീറ്റ് അഴിഞ്ഞ് വീണു. ഞാനും സെറ്റിലെ മറ്റ് അംഗങ്ങളും എല്ലാം ഒരു നിമിഷം നിശബ്ദരായി. കനകയും കണ്ടു... പക്ഷെ അവർ കണ്ടില്ലെന്ന് നടിച്ച് നിന്നു. ശേഷം പിന്നീട് ഒരു ദിവസമാണ് ആ സീനിന്‍റെ ബാക്കി ഭാഗങ്ങൾ ചിത്രീകരിച്ചത്. ഗോഡ് ഫാദർ എന്ന സിനിമയെ കുറിച്ച് ഓർക്കുമ്പോൾ മനസിലേക്ക് ഓടി വരുന്ന ചില നിമിഷങ്ങളിൽ ഒന്നാണ് കനകയുടെ മുന്നിൽ നഗ്നനായി നിൽക്കേണ്ടി വന്നത്'
മുകേഷ്, ജഗദീഷ്, സിദ്ദിഖ്, കനക, ജനാർദ്ദനൻ, ശങ്കരാടി തുടങ്ങി വലിയൊരു താരനിര തന്നെ സിനിമയുടെ ഭാഗമായിരുന്നു. ചിത്രത്തിൽ കനകയായിരുന്നു നായിക. മുകേഷ് തന്നെ കൊണ്ടുവന്ന കനകയായിരുന്നു ഗോഡ് ഫാദറിലെ നായിക. കരഗാട്ടക്കാരനിലെ കനകയുടെ പ്രകടനം കണ്ടിട്ടാണ് ഗോഡ് ഫാദറിലേക്ക് മുകേഷ് ക്ഷണിച്ചത്. അതേക്കുറിച്ചും മുകേഷ് പറയുന്നു.
'ഗോഡ് ഫാദർ സിനിമ ചിത്രീകരണം ആരംഭിക്കുന്നതിന് മുമ്പ് എല്ലാവരും തലങ്ങും വിലങ്ങും നായികയെ അന്വേഷിക്കുകയാണ്. അങ്ങനെയിരിക്കെയാണ് കനകയുടെ ആദ്യ സിനിമയായ കരഗാട്ടക്കാരൻ ശ്രദ്ധയിൽപ്പെടുന്നത്. ശേഷം കനകയെ സിനിമയിൽ നായികയാക്കാൻ തീരുമാനിക്കുകയായിരുന്നു. ഞാൻ കനകയെ നേരിട്ട് കണ്ടിട്ടില്ല. അങ്ങനെ എല്ലാം പറഞ്ഞ് ഉറപ്പിച്ച് കനക ഷൂട്ടിങിനായി കേരളത്തിലെത്തി. മഹാറാണി ഹോട്ടലിൽ വന്ന് ഇരുന്നു. യാത്ര കഴിഞ്ഞ് വന്നതിന്‍റെയായിരിക്കണം. ഒരു നായിക എന്ന രീതിയിൽ സങ്കൽപ്പിക്കാൻ കഴിയാത്ത പോലെയുള്ള അവസ്ഥയായിരുന്നു കനകയുടേത്. ഞാൻ തന്നെ കണ്ടപ്പോൾ ഞെട്ടിപ്പോയി. എന്നാൽ ഷൂട്ടിങ് ലൊക്കേഷനിൽ വന്നപ്പോൾ എല്ലാവരേയും അതിശയിപ്പിക്കുന്ന രീതിയിൽ അതീവ സുന്ദരിയായിട്ടാണ് കനക എത്തിയത്.'