11 November, 2021 09:27:55 AM


വി​വാഹാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച യു​വ​തി​യെ കൊല്ലാനായി 18 പ്രാവശ്യം കുത്തി: യു​വാ​വ് അ​റ​സ്റ്റി​ൽ



ഹൈ​ദ​രാ​ബാ​ദ്: വി​വാ​ഹം ചെ​യ്യാ​ൻ വി​സ​മ്മ​തി​ച്ച​തി​ന് യു​വ​തി​യെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. ഹൈ​ദ​രാ​ബാ​ദി​ലാ​ണ് സം​ഭ​വം. സി​രി​ഷ എ​ന്നാ​ണ് യു​വ​തി​യു​ടെ പേ​ര്. ഇ​യാ​ൾ യു​വ​തി​യെ ക​ത്തി​കൊ​ണ്ട് 18 പ്രാ​വ​ശ്യം കു​ത്തി. വി​കാ​രാ​ബാ​ദ് ജി​ല്ല​യി​ലെ ദൗ​ല​താ​ബാ​ദ് സ്വ​ദേ​ശി​ക​ളാ​യ ഇ​രു​വ​രും സു​ഹൃ​ത്തു​ക്ക​ളാ​യി​രു​ന്നു.

ഇ​യാ​ൾ സി​രി​ഷ​യോ​ട് വി​വാ​ഹാ​ഭ്യ​ർ​ഥ​ന ന​ട​ത്തി​യെ​ങ്കി​ലും യു​വ​തി ഇ​ത് നി​ര​സി​ച്ചു. തു​ട​ർ​ന്ന് മ​റ്റൊ​രാ​ളു​മാ​യി സി​രി​ഷ​യു​ടെ വി​വാ​ഹം നി​ശ്ച​യി​ച്ചി​രു​ന്നു. ഇ​തി​ൽ കോ​പാ​കു​ല​നാ​യ യു​വാ​വ് എ​ൽ​ബി ന​ഗ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ഹ​സ്തി​ന​പു​ര​ത്ത് യു​വ​തി താ​മ​സി​ച്ചി​രു​ന്ന വീ​ട്ടി​ലെ​ത്തി ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. ക​ത്തി​യാ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സി​രി​ഷ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​ണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K