25 October, 2021 04:26:44 PM
മരയ്ക്കാർ ഒടിടി റിലീസിന്; സാധ്യത പരിശോധിക്കുന്നുവെന്ന് ആന്റണി പെരുമ്പാവൂർ
ന്യൂഡൽഹി: മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിലൊരുങ്ങുന്ന മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം ഒടിടി റിലീസിനൊരുങ്ങുന്നു. നിർമാതാവ് ആന്റണി പെരുമ്പാവൂർ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഒടിടി റിലീസിന്റെ സാധ്യതകൾ പരിശോധിക്കുകയാണ്. ഇനിയും റിലീസ് നീട്ടാൻ സാധിക്കില്ല. ആമസോണ്‍ പ്രൈമുമായി ഇക്കാര്യം ചർച്ച ചെയ്തുവെന്നും ഒടിടി റിലീസിന് തീരുമാനിച്ചാൽ തീയറ്റർ റിലീസ് ഉണ്ടാകില്ലെന്നും നിർമാതാവ് വ്യക്തമാക്കി.
തീയറ്ററുകൾ തുറക്കാൻ സർക്കാർ അനുമതി നൽകിയെങ്കിലും പല മലയാള സിനിമകളും തീയറ്റർ റിലീസിന് മടിക്കുകയാണ്. കോവിഡ് പശ്ചാത്തലത്തിൽ ആളുകൾ തീയറ്ററുകളിലേക്ക് എത്തുമോ എന്ന സംശയമാണ് ഒടിടി റിലീസുകൾ പരിഗണിക്കാൻ നിർമാതാക്കളെ പ്രേരിപ്പിക്കുന്നത്. അതേസമയം മോഹൻലാൽ ചിത്രം തീയറ്ററുകളിൽ തന്നെ റിലീസ് ചെയ്യുമെന്ന് കഴിഞ്ഞ ദിവസം ഫിയോക് സംഘടനാ ഭാരവാഹികൾ അവകാശപ്പെട്ടിരുന്നു. അതിനിടെയാണ് നിർമാതാവ് ഒടിടി റിലീസ് സാധ്യതകൾ പരിശോധിക്കുന്നുവെന്ന് സ്ഥിരീകരിച്ചത്.