19 October, 2021 09:52:48 PM


അമ്മ വഴക്കുപറഞ്ഞതിനു വീട് വീട്ടിറങ്ങിയ പതിനൊന്നുകാരൻ നാട്ടുകാരെ 'മുൾമുന'യിൽ നിർത്തി



കോട്ടയം: അമ്മ വഴക്കുപറഞ്ഞതിനു വീട് വീട്ടിറങ്ങിയ പതിനൊന്നുകാരൻ നാട്ടുകാരെയും പോലീസിനെയും 'മുൾമുന'യിൽ നിർത്തി മണിക്കൂറുകൾക്കുശേഷം തിരിച്ചെത്തി. ആർപ്പൂക്കര അമ്പലക്കവലയ്ക്കു സമീപത്തെ വീട്ടിൽനിന്നും വൈകിട്ട് 6 മണിയോടെയാണ് കുട്ടിയെ കാണാതായത്. വീട്ടിൽ നിന്നും ഇറങ്ങി വാരിമുട്ടം, മാന്നാനം വഴി നീങ്ങിയ കുട്ടി അതിരമ്പുഴ മാർക്കറ്റ്‌ ജംഗ്ഷനിലൂടെ നീങ്ങുന്നത് സിസിടിവി ദൃശ്യങ്ങളിൽ നിന്നും കണ്ടെത്തി.

ഏറ്റുമാനൂർ റോഡിലൂടെ സഞ്ചരിച്ച കുട്ടി 9 മണി കഴിഞ്ഞപ്പോൾ വഴിയേ എത്തിയ ബൈക്കിൽ കയറി തിരിച്ചു വീട്ടിലെത്തുകയായിരുന്നു. വീട്ടുകാർ അറിയിച്ചതനുസരിച്ചു ഗാന്ധിനഗർ പോലീസും നാട്ടുകാരും നാടിന്റെ നാനാഭാഗത്തും അന്വേഷണം വ്യാപിപ്പിച്ചതിനിടെയാണ് കുട്ടി തിരിച്ചെത്തിയത്‌. റോഡ് വിജനവും ഇരുട്ടും ആയപ്പോൾ പേടിച്ചു തിരിച്ചു പോന്നതാകാം എന്ന് പോലീസ് പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K