19 October, 2021 06:58:39 PM
സർക്കാരിന്റെ അശാസ്ത്രീയ ലോക്ക്ഡൗണിൽ ജീവിതം തകർന്നു: ഹോട്ടലുടമ ജീവനൊടുക്കി
ചങ്ങനാശേരി: സർക്കാരിന്റെ അശാസ്ത്രീയ ലോക്ക്ഡൗൺ പ്രഖ്യാപനത്തിൽ ജീവിതം തകർന്നെന്ന് ചൂണ്ടിക്കാട്ടി ഹോട്ടലുടമ ജീവനൊടുക്കി. സർക്കാറിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട് കുറിച്ചി ഔട്ട് പോസ്റ്റില്‍ ഹോട്ടല്‍ നടത്തുന്ന കനകക്കുന്ന് സരിന് മോഹന്‍ (കണ്ണൻ-38) ആണ് ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയത്.
ആറു മാസം മുൻപ് വരെ കുഴപ്പമില്ലാതിരുന്ന ഹോട്ടൽ ആയിരുന്നു തന്റേതെന്നും അശാസ്ത്രീയമായ ലോക്ക്ഡൗൺ തീരുമാനങ്ങൾ എല്ലാം തകർത്തുവെന്നും സരിൻ കുറ്റപ്പെടുത്തുന്നു. ബിവറേജിൽ ജനങ്ങൾക്ക് തിങ്ങി കൂടാം കൊറോണ വരില്ല, എന്നാൽ ഹോട്ടലിൽ കയറിയാൽ കൊറോണ പിടിക്കും. ഇതൊക്കെ എന്തു തീരുമാനങ്ങളാണ്.
ഇനി ആറു വർഷം ജോലി ചെയ്താൽ തീരില്ല എന്റെ ബാദ്ധ്യതകൾ. ഇനി നോക്കിയിട്ടും കാര്യം ഇല്ല. തന്റെ മരണത്തോട് കൂടിയെങ്കിലും സർക്കാരിന്റെ മണ്ടൻ തീരുമാനങ്ങൾ അവസാനിപ്പിക്കാൻ ശ്രമിക്കണം. സാധാരണ ജനങ്ങളുടെ ജീവിതങ്ങൾ തകർക്കാൻ ശ്രമിക്കരുത്. തന്റെ മരണത്തിനു ഉത്തരവാദി ഈ സർക്കാരാണെന്നും സരിൻ കുറ്റപ്പെടുത്തുന്നു.