02 October, 2021 11:24:27 PM
വൈക്കം സ്വദേശിയെ ഹണി ട്രാപ്പിൽപ്പെടുത്തി പണം തട്ടി; ഒരാൾ പിടിയിൽ
വൈക്കം: വൈക്കം സ്വദേശിയായ ഗൃഹനാഥനെ ഹണി ട്രാപ്പിൽപ്പെടുത്തി പണം തട്ടിയ കേസിലെ പ്രതികളിൽ ഒരാൾ പോലിസ് പിടിയിലായി. എറണാകുളം ഞാറയ്ക്കൽ വൈപ്പിൻ പുതുവൈപ്പ് തോണി പാലത്തിനു സമീപം തുറക്കയ്ൽ ജസ്ലിൻ ജോസി ആണ് പിടിയിലായത്. ആലപ്പുഴ സ്വദേശിയായ 26 കാരി 57 കാരനായ ഗൃഹനാഥനുമായി ഫേസ്ബുക്കിലൂടെ അടുപ്പം സ്ഥാപിച്ചു വരുതിയിലാക്കുകയായിരുന്നു. കഴിഞ്ഞ സെപ്റ്റംബർ 28നു യുവതി ഗൃഹനാഥനെ ചേർത്തല ഒറ്റപുന്നയിലെ ലോഡ്ജിൽ വിളിച്ചു വരുത്തി.
പിന്നീട് യുവതിയുമൊത്തുള്ള ദൃശ്യങ്ങൾ പകർത്തി ഇതു പയോഗിച്ച് ഗൃഹനാഥനെ ഭീഷണിപ്പെടുത്തി 1,35,000 രൂപ കൈക്കലാക്കി. വൈക്കത്ത് വർക്ക് ഷോപ്പ് നടത്തുന്ന ഗൃഹനാഥനോട് യുവതിയുടെ കൂട്ടാളികൾ വൈക്കം ബോട്ടുജെട്ടിക്കു സമീപത്തു വച്ചു പണത്തെ ചൊല്ലി കലഹിച്ചിരുന്നു. കൈയിലുള്ളതെല്ലാം നഷ്ടപ്പെട്ട 57 കാരൻ ജീവിതം തകരാതിരിക്കാൻ കടം വാങ്ങിയും ഇവർക്കു നൽകേണ്ട സ്ഥിതിയുണ്ടാകുമെന്ന് വന്നതോടെ സുഹൃത്തുക്കളുടേയും മറ്റും പ്രേരണയാൽ പോലിസിൽ പരാതി നൽകുകയായിരുന്നു.