25 September, 2021 09:12:13 PM
കാഞ്ഞിരപ്പള്ളിയിൽ പിഞ്ചുകുഞ്ഞ് വീടിനുള്ളിൽ മരിച്ച നിലയിൽ; ദുരൂഹത
കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ നാലുമാസം പ്രായമുള്ള ആൺകുഞ്ഞിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൂവപ്പള്ളി കളപ്പുരയ്ക്കൽ റിജോ-സൂസൻ ദമ്പതികളുടെ മകൻ ഐഹാൻ ആണ് മരിച്ചത്. ഉച്ചയ്ക്ക് 12 ഓടെയാണ് സംഭവം. കുട്ടിയും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
കുട്ടിക്ക് അനക്കമില്ലെന്ന് ഓട്ടോ ഡ്രൈവറായ പിതാവിനെ ഭാര്യ വിളിച്ച് അറിയിക്കുകയായിരുന്നു. തുടർന്ന് കുട്ടിയെ പരിസരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചുവെന്ന് സ്ഥിരീകരിക്കുകയായിരുന്നു. കുട്ടിയുടെ മാതാവ് ദീർഘകാലമായി മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ തേടുന്നയാളാണെന്ന് ബന്ധുക്കൾ പറഞ്ഞു. കാഞ്ഞിരപ്പള്ളി പോലീസ് സ്ഥലത്തെത്തി. അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.