17 September, 2021 06:16:49 PM


തന്തൈ പെരിയാർ ജന്മദിനം സാമൂഹിക നീതി ദിനമാക്കി തമിഴ്‌നാട്; വൈക്കത്തും ആഘോഷം



വൈക്കം: സാമൂഹിക പരിഷ്‌കർത്താവും വൈക്കം സത്യാഗ്രഹസമര നേതാവുമായിരുന്ന പെരിയാർ ഇ.വി രാമസ്വാമിയുടെ ( തന്തൈ പെരിയാർ ) 143-ാം ജന്മദിനം സാമൂഹികനീതി ദിനമായി തമിഴ്‌നാട് സർക്കാർ ആഘോഷിക്കുന്നതിന്റെ ഭാഗമായി വൈക്കത്തും ആഘോഷചടങ്ങ് നടന്നു. തമിഴ്‌നാട് സർക്കാർ വൈക്കം തന്തൈ പെരിയാർ മെമ്മോറിയൽ അങ്കണത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ പെരിയാർ പ്രതിമയിൽ ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തി.

അയിത്തത്തിനും അനാചാരത്തിനുമെതിരേ പോരാടിയ പെരിയാർ ഇ.വി രാമസ്വാമിയുടെ സാമൂഹിക പരിഷ്‌കരണ പ്രവർത്തനങ്ങൾ ഓർമ്മപ്പെടുത്തുന്നതിന്റെ ഭാഗമായാണ് തമിഴ്നാട് സർക്കാർ രാജ്യത്തൊട്ടാകെയുള്ള പെരിയാർ സ്മാരകങ്ങളിൽ പരിപാടികൾ സംഘടിപ്പിച്ചത്. ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ രേണുക രതീഷ്, നഗരസഭാംഗങ്ങളായ ബി. രാജശേഖരൻ, ബി. ചന്ദ്രശേഖരൻ, ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് റീജണൽ ഡെപ്യൂട്ടി ഡയറക്ടർ കെ.ആർ. പ്രമോദ് കുമാർ, കോയമ്പത്തൂർ ജില്ലാ പബ്ലിക് റിലേഷൻ ഓഫീസർ സെന്തിൽ അണ്ണ എന്നിവർ പങ്കെടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K