06 August, 2021 11:21:27 AM
കോവിഡ് പ്രതിസന്ധി: ഏറ്റുമാനൂർ പുന്നത്തുറയിൽ കടയ്ക്കുള്ളിൽ ഉടമ ജീവനൊടുക്കി
ഏറ്റുമാനൂർ: കോവിഡ് പ്രതിസന്ധി മൂലം കോട്ടയത്ത് വീണ്ടും ആത്മഹത്യ. ഏറ്റുമാനൂരിന് സമീപം പുന്നത്തുറ കറ്റോട് ജങ്ഷനിൽ ചായക്കട നടത്തുകയായിരുന്ന കറ്റോട് കണിയാംകുന്നേൽ കെ.ടി.തോമസി(60) നെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം വൈകിട്ട് നാലുമണിയോടെയാണ് മൃതദേഹം കടയ്ക്കുള്ളിൽ കണ്ടത്. ഷട്ടർ പൂട്ടാതെ താഴ്ത്തിയിട്ട നിലയിലായിരുന്നു. പരിസരവാസികളാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. നേരത്തെ ബേക്കറിയും നടത്തിയിരുന്നു. അടുത്ത കാലത്ത് ചായക്കടയിലേക്ക് മാത്രമായി തിരിയുകയായിരുന്നു. കോവിഡ് പ്രതിസന്ധി മൂലം വ്യാപാരം കുറഞ്ഞതോടെ തോമസ് വലിയ വിഷമത്തിലായിരുന്നു.
2019-ൽ ഇദേഹം സഞ്ചരിച്ചിരുന്ന സ്കൂട്ടർ ഇടിച്ച് ഒരു സ്ത്രീയ്ക്ക് പരിക്കേറ്റിരുന്നു. അതിന്റ കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട മനോവിഷമത്തിലായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. റീനിയാണ് ഭാര്യ
മക്കൾ : ജെറി, ജിനു.