28 July, 2021 07:43:18 PM
പാര്‍ട്ടിക്കാര്‍ക്ക് എന്തുമാകാം; ഡിവൈഎഫ്ഐ നേതാവിന്റെ പിറന്നാള്‍ ആഘോഷം നടുറോഡില്‍
കോട്ടയം: പൊതുജനത്തെ നോക്കുകുത്തിയാക്കി ഭരണകക്ഷിയുടെ യുവജനനേതാവിന്റെ പിറന്നാളാഘോഷം നടുറോഡില്‍. കോവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിന്റെ പേരില്‍ വ്യാപാരികള്‍ക്കും സാധാരണക്കാര്‍ക്കും വ്യാപകമായി പോലീസ് പിഴ ചുമത്തുന്നുവെന്ന ആക്ഷേപം നിലനില്‍ക്കുമ്പോഴാണ് ഡിവൈഎഫ്ഐ നേതാവും അണികളും നടുറോഡില്‍ പിറന്നാള്‍ ആഘോഷിച്ചത്.
ചങ്ങനാശേരിക്ക് സമീപം വാഴപ്പള്ളിയിലാണ് മാസ്ക് പോലും ധരിക്കാതെ നേതാക്കളുടെയും അണികളുടെയും നടുറോഡിലെ 'ഷോ' അരങ്ങേറിയത്. ഡിവൈഎഫ്ഐ വാഴപ്പള്ളി മേഖലാ സെക്രട്ടറി സൂരജ് മോഹന്റെ പിറന്നാള്‍ ആഘോഷമാണു നടുറോഡില്‍ കേക്കുമുറിച്ച് നടത്തിയത്. ആഘോഷത്തിന്റെ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ വൈറലായി.