26 July, 2021 06:41:03 PM
ഓണത്തിന് മുന്നോടിയായി കോട്ടയം ജില്ലയില്‍ എക്സൈസ് പരിശോധന കർശനമാക്കി
കോട്ടയം: ഓണക്കാലം ലക്ഷ്യമാക്കിയുള്ള വ്യാജമദ്യ നിര്‍മാണം, സ്പിരിറ്റ് ശേഖരണം, മയക്കുമരുന്ന് വില്‍പ്പന എന്നിവയ്ക്കെതിരെയുള്ള സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് വകുപ്പ് പരിശോധന കര്‍ശനമാക്കിയതായി ഡെപ്യൂട്ട് എക്സൈസ് കമ്മീഷണര്‍ അറിയിച്ചു.
ജില്ലയില്‍ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു കൺട്രോൾ റൂമും രണ്ട് പ്രത്യേക സ്ട്രൈക്കിംഗ് ഫോഴ്സും പ്രവര്‍ത്തിക്കുന്നു.
വ്യാജ മദ്യ നിർമ്മാണം തടയുന്നതിനായി പോലീസ്, ഫോറസ്റ്റ്, റവന്യു വകുപ്പുകളുമായി ചേർന്ന് കായൽ മേഖലകളിലും തുരുത്തുകളിലും പുഴയോരങ്ങളിലും അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകളിലും പരിശോധന നടത്തും.
മദ്യവില്‍പ്പന വില്‍പ്പനശാലകളില്‍ നിരന്തര പരിശോധന നടത്തും. മദ്യത്തിൻ്റെ സാമ്പിളുകൾ ദിവസവും രാസ പരിശോധനയ്ക്ക് വിധേയമാക്കും.
മെഡിക്കൽ സ്റ്റോറുകളിൽ കുറിപ്പടിയില്ലാതെ മരുന്നുകൾ വിതരണം ചെയ്യുന്നില്ലെന്ന് ഉറപ്പു വരുത്താൻ ഡ്രഗ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പരിശോധന നടത്തും. മറ്റ് സംസ്ഥാനങ്ങളിൽ നിന്നോ ജില്ലകളില്‍നിന്നോ മയക്കുമരുന്നും വ്യാജമദ്യവും സ്പിരിറ്റും കടത്തുന്നില്ല എന്ന് ഉറപ്പാക്കാൻ അതിർത്തി പ്രദേശങ്ങളിൽ വാഹന പരിശോധന കർശനമാക്കും.
മദ്യവും മയക്കുമരുന്നും അനധികൃതമായി നിര്‍മിക്കുന്നതും സൂക്ഷിക്കുന്നതും കടത്തിക്കൊണ്ടു പോകുന്നതും സംബന്ധിച്ച വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് എക്സൈസ് ഓഫീസുകളില്‍ അറിയിക്കാം. ഫോണ്‍ നമ്പരുകള്‍ ചുവടെ.
എക്സൈസ് ഡിവിഷന് ഓഫീസ് ആന്റ് കണ്ട്രോള് റൂം - 0481 -2562211
(ടോള്‍ഫ്രീ നമ്പര്‍ - 1800 425 2818)
എക്സൈസ് സര്‍ക്കിള്‍ ഓഫീസ്, കോട്ടയം - 0481 2583091, 9400069508
സര്‍ക്കിള്‍ ഓഫീസുകള്‍: ചങ്ങനാശേരി - 0481 2422741, 9400069509, പൊന്‍കുന്നം - 04828 221412, 9400069510 , പാലാ - 04822 212235, 9400069511, വൈക്കം - 04829 231592, 9400069512, സ്പെഷ്യല്‍ സ്ക്വാഡ്, കോട്ടയം - 0481 2583801, 9400069506, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍, കോട്ടയം - 9496002865