23 July, 2021 05:00:15 PM


പി.ടി.എസ് തസ്തിക: അഭിമുഖത്തില്‍ കോവിഡ് ബാധിതർ പങ്കെടുക്കരുത്



കോട്ടയം: ജില്ലാ റവന്യു എസ്റ്റാബ്ലിഷ്മെൻ്റിൽ  എംപ്ലോയ്മെന്‍റ് ഓഫീസ് മുഖേന പാര്‍ട്ട് ടൈം സ്വീപ്പര്‍ (പിടിഎസ്) തസ്തികയിൽ  നിയമനത്തിന് നടത്തുന്ന അഭിമുഖത്തിൽ കോവിഡ് രോഗികളും ക്വാറന്‍റയിനില്‍ കഴിയുന്നവരും പങ്കെടുക്കരുതെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഈ വിഭാഗങ്ങളില്‍ പെടുന്നവര്‍  0481 2564800 എന്ന നമ്പരിൽ വിവരം അറിയിക്കണം.


കോവിഡ് ചികിത്സയിലോ ക്വാറന്‍റയിനിലോ ആയിരുന്നു എന്നു തെളിയിക്കുന്ന രേഖ ഓഗസ്റ്റ് 30നകം ഹാജരാക്കുന്ന മുറയ്ക്ക് അഭിമുഖത്തിൽ പങ്കെടുക്കുന്നതിന് അവസരം നൽകും. അറിയിപ്പ് ലഭിച്ച മറ്റുള്ളവർ ബന്ധപ്പെട്ട രേഖകൾ സഹിതം നിർദിഷ്ട തീയതിയിലും സ്ഥലത്തും  സമയത്തും കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ കർശനമായി പാലിച്ച്  അഭിമുഖത്തിൽ പങ്കെടുക്കണം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K