19 July, 2021 07:07:19 PM


ചങ്ങനാശ്ശേരിയില്‍ ആരോഗ്യ മേഖലയ്ക്ക് 1.78 കോടി; വാഴപ്പള്ളി പിഎച്ച്സിയ്ക്ക് 111 ലക്ഷം



ചങ്ങനാശേരി : ചങ്ങനാശേരി നിയോജകമണ്ഡലത്തിലെ ആരോഗ്യമേഖലക്കു ഉണർവേകാൻ ഒരു കോടി എഴുപത്തെട്ടു ലക്ഷം രൂപ അനുവദിച്ചതായി അഡ്വ. ജോബ് മൈക്കിൾ എംഎല്‍എ അറിയിച്ചു. വാഴപ്പള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനും , അമര സബ് സെന്‍ററിനുമാണ് നൂറ്റിപതിനൊന്നു ലക്ഷവും അറുപത്തേഴു ലക്ഷവും യഥാക്രമം അനുവദിച്ചത്. ഇരുപത്തഞ്ചു ലക്ഷം രൂപ വാഴപ്പള്ളി പഞ്ചായത്ത് രണ്ടുവർഷം മുൻപ്  മാറ്റിവച്ചെങ്കിലും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് അപര്യാപ്തമായിരുന്നു.


എംഎൽഎ സംസ്ഥാന സർക്കാരും, ദേശീയ ആരോഗ്യമിഷനുമായി ചർച്ച നടത്തി യതിന്റെ  അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാരും ആരോഗ്യ മിഷനും കൂടി ചേർന്നു തുക അനുവദിച്ചത്. വെള്ളക്കെട്ടുള്ള പ്രദേശമാകയാൽ ഉയർന്ന കെട്ടിടം വേണമെന്നുള്ള സ്ഥലവാസികളുടെയും ഗ്രാമ പഞ്ചായത്തിന്റെയും ചിരകാല സ്വപ്നമാണ്  യാഥാർഥ്യമാകുന്നത് 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K