10 July, 2021 06:28:18 PM


അതിശക്ത മഴയ്ക്ക് സാധ്യത: കോട്ടയം ജില്ലയില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രതാ നിര്‍ദേശം



കോട്ടയം: നാളെയും മറ്റന്നാളും അതിശക്തമായ മഴയ്ക്ക്  സാധ്യതയുള്ളതിനാല്‍ കോട്ടയം ജില്ലയില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വിഭാഗം നാളെയും മറ്റന്നാളും ജില്ലയില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 


ജില്ലാ കളക്ടര്‍ എം. അ‍ഞ്ജനയുടെ അധ്യക്ഷതയില്‍ ജില്ലാതലത്തിലും തഹസിൽദാർമാരുടെ അധ്യക്ഷതയിൽ താലൂക്ക് തലങ്ങളിലും  യോഗം ചേർന്ന് മുന്‍കരുതല്‍ സംവിധാനങ്ങള്‍ സജ്ജമാക്കുന്നതിന്  നടപടികൾ സ്വീകരിച്ചു. കളക്ട്രേറ്റിലും  താലൂക്ക് ഓഫീസുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നു. താലൂക്ക് കണ്‍ട്രോള്‍ റൂമുകളില്‍ നിന്നും വിവരങ്ങള്‍ തത്സമയം ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്‍ററിലേക്ക് നല്‍കും. ഗ്രാമ പഞ്ചായത്തുകളിലും നഗരസഭകളിലും കൺട്രോൾ റൂമുകൾ തുറന്നു.

 
ആളുകളെ മാറ്റി പാർപ്പിക്കേണ്ട സാഹചര്യമുണ്ടായാൽ ദുരിതാ ശ്വാസ ക്യാമ്പുകളാക്കേണ്ട കേന്ദ്രങ്ങൾ  തഹസിൽദാർമാർ  കണ്ടെത്തിയിട്ടുണ്ട്. മണ്ണിടിച്ചിലും വെള്ളക്കെട്ടും ജലാശയങ്ങളിലെ ജലനിരപ്പ് ഉയരാനും ഇടയുള്ള സ്ഥലങ്ങളില്‍ വീടുകളിലും പരിചരണ കേന്ദ്രങ്ങളിലും കഴിയുന്ന കോവിഡ് രോഗികളെയും ക്വാറന്‍റയിനിലുള്ളവരെയും കിടപ്പു രോഗികളെയും മാറ്റി പാർപ്പിക്കുന്നതിനുള്ള കേന്ദ്രങ്ങളും സജ്ജമാക്കിയിട്ടുണ്ട്.


അപകടകരമായി നില്‍ക്കുന്ന മരച്ചില്ലകള്‍  മുറിച്ചു മാറ്റുന്നതിന് പൊതുമരാമത്ത് വകുപ്പും തദ്ദേശസ്ഥാപനങ്ങളും നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാന്‍ വില്ലേജ് ഓഫീസർമാർക്ക്  നിര്‍ദേശം നല്‍കി. 
 
കണ്‍ട്രോള്‍ റൂം നമ്പരുകള്‍ 


ജില്ലാ എമര്‍ജന്‍ ഓപ്പറേഷന്‍ സെന്‍റര്‍ കളക്ടറേറ്റ്- 0481 2565400
0481 2566300, 9446562236


താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍

മീനച്ചില്‍-04822 212325
ചങ്ങനാശേരി-0481 2420037
കോട്ടയം-0481 2568007
കാഞ്ഞിരപ്പള്ളി-04828 312023
വൈക്കം-04829 231331



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K