08 July, 2021 02:50:13 PM
മുഴുവൻ റേഷൻ കാർഡ് ഉടമകൾക്കും ഓണത്തിന് സ്പെഷ്യൽ കിറ്റ്: ആകെ 84 ലക്ഷം കിറ്റുകൾ
തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ റേഷൻ കാർഡ് ഉടമകൾക്കും ഓണത്തിന് സ്പെഷ്യൽ കിറ്റ് നൽകാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. 84 ലക്ഷം സ്പെഷ്യൽ കിറ്റാണ് വിതരണം ചെയ്യുക. ജുലൈയിലേയും ഓഗസ്റ്റിലെയും കിറ്റുകൾ ഒരുമിച്ച് ചേർത്തായിരിക്കും സ്പെഷ്യൽ കിറ്റ്. റേഷൻ വ്യാപാരികൾക്ക് ഏഴര ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷയും അനുവദിക്കും.
തിരുവനന്തപുരം മൃഗശാലയിൽ രാജവെമ്പാലയുടെ കടിയേറ്റ് മരിച്ച ജീവനക്കാരൻ ഹർഷാദിന്റെ കുടുംബത്തിന് സഹായധനം അനുവദിക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. 20 ലക്ഷം രൂപ ഹർഷാദിന്റെ കുടുംബത്തിന് അനുവദിച്ചു. ഇതിൽ 10 ലക്ഷം വീട് നിർമാണം പൂർത്തിയാക്കാൻ നൽകും. ആശ്രിതയ്ക്ക് സർക്കാർ ജോലി നൽകും.18 വയസ് വരെ കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് സർക്കാർ വഹിക്കും.
ജൂലൈ 21 മുതൽ നിയമസഭാ സമ്മേളനം വിളിച്ച് ചേർക്കാൻ ഗവർണറോട് ശിപാർശ ചെയ്യാൻ മന്ത്രിസഭാ യോഗം തീരുമാനമെടുത്തു.