22 June, 2021 08:07:50 PM
കോട്ടയം ജില്ലയില്‍ ശരാശരി ടിപിആര്‍ 8.45% ; പുതിയ നിയന്ത്രണങ്ങള്‍ ജൂണ്‍ 24 മുതല്‍
കോട്ടയം: ജില്ലയില്‍ കഴിഞ്ഞ ഒരാഴ്ചയില്‍ നടത്തിയ കോവിഡ് പരിശോധനയില്‍ പോസിറ്റിവിറ്റി നിരക്ക് 8.45 ആയി കുറഞ്ഞു. ജൂണ്‍ 15 മുതല്‍ 21 വരെ 43080 പരിശോധനകള്‍ നടത്തിയതില്‍ 3642 പേര്‍ക്ക് മാത്രമാണ് കോവിഡ് പോസിറ്റീവ് ആയത്. 77 തദ്ദേശ സ്ഥാപന മേഖലകളിലെ ഒരാഴ്ച്ചക്കാലത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കാണിത്.
നാളെ (ജൂണ്‍ 23) സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷം ഏറ്റവും പുതിയ പോസിറ്റിവിറ്റി നിരക്കിന്‍റെ അടിസ്ഥാനത്തില്‍ ജൂണ്‍ 24 മുതല്‍ തദ്ദേശ സ്ഥാപന തലത്തില്‍ രോഗപ്രതിരോധ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.