11 June, 2021 05:31:49 PM


കോട്ടയം ജില്ലയില്‍ നാളെ 24 കേന്ദ്രങ്ങളില്‍ കോവാക്സിന്‍ രണ്ടാം ഡോസ് നല്‍കും



കോട്ടയം: ജില്ലയില്‍ 24 കേന്ദ്രങ്ങളില്‍ നാളെ (ജൂണ്‍ 12) 45 വയസിനു മുകളിലുള്ളവര്‍ക്ക് കോവാക്സിന്‍ രണ്ടാം ഡോസ് നല്‍കും. ആദ്യ ഡോസ് സ്വീകരിച്ച് 28 ദിവസം കഴിഞ്ഞവര്‍ക്ക് രണ്ടാം ഡോസ് സ്വീകരിക്കാം. രാവിലെ പത്തു മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടുവരെയാണ് വാക്സിനേഷന്‍. www.cowin.gov.in  പോര്‍ട്ടലില്‍ രജിസ്ട്രേഷനും ബുക്കിംഗും നടത്തിയവര്‍ക്കു മാത്രമാണ് വാക്സിന്‍ ലഭിക്കുക. ഇന്ന് (ജൂണ്‍ 11) വൈകുന്നേരം ഏഴു മുതല്‍ ബുക്കിംഗ് നടത്താം.


വാക്സിനേഷന്‍ കേന്ദ്രങ്ങളുടെ പട്ടിക ചുവടെ


1.അതിരമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രം

2.ചങ്ങനാശേരി ജനറല്‍ ആശുപത്രി

3.ഇടയാഴം സാമൂഹികാരോഗ്യ കേന്ദ്രം

4.എരുമേലി സാമൂഹികാരോഗ്യ കേന്ദ്രം

5.ഏറ്റുമാനൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം

6.ഗവണ്‍മെന്‍റ് യു.പി. സ്കൂള്‍ ചീരഞ്ചിറ

7.കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി

8.കറുകച്ചാല്‍ സാമൂഹികാരോഗ്യ കേന്ദ്രം

9.കൂടല്ലൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം

10.കുമരകം പ്രാഥമികാരോഗ്യ കേന്ദ്രം

11.കുറവിലങ്ങാട് താലൂക്ക് ആശുപത്രി

12.മാടപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രം

13.കോട്ടയം എം.ഡി. സെമിനാരി സ്കൂള്‍

14. മുണ്ടന്‍കുന്ന് കുടുംബാരോഗ്യ കേന്ദ്രം

15.നാട്ടകം കുടുംബാരോഗ്യ കേന്ദ്രം

16.പൈക പ്രാഥമികാരോഗ്യ കേന്ദ്രം

17.പാലാ ജനറല്‍ ആശുപത്രി 

18.പനച്ചിക്കാട് കുടുംബാരോഗ്യ കേന്ദ്രം

19.തീക്കോയി പഞ്ചായത്ത് ഓഡിറ്റോറിയം

20.ടിവി പുരം പ്രാഥമികാരോഗ്യ കേന്ദ്രം 

21.തലയോലപ്പറമ്പ് പ്രാഥമികാരോഗ്യ കേന്ദ്രം

22.തിരുവാര്‍പ്പ് പ്രാഥമികാരോഗ്യ കേന്ദ്രം 

23.തൃക്കൊടിത്താനം പ്രാഥമികാരോഗ്യ കേന്ദ്രം 

24.ഉള്ളനാട് സാമൂഹികാരോഗ്യ കേന്ദ്രം



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K