08 June, 2021 09:08:35 AM
'സൂപ്പര്‍ ചരക്ക്, ക്യാഷ് മുടക്കിയാലും നഷ്ടം വരാനില്ല'; കമന്റിന് ചുട്ട മറുപടിയുമായി നടി അഞ്ജു
കൊച്ചി: വീഡിയോയ്ക്ക് മോശം കമന്റുമായെത്തിയ ആൾക്ക് കുറിക്കു കൊള്ളുന്ന മറുപടി കൊടുത്ത് നടി അഞ്ജു അരവിന്ദ്. നടിയുടെ യുട്യൂബ് പേജിലെ വീഡിയോയുടെ താഴെയായിരുന്നു കമന്റ് വന്നത്. 'സൂപ്പര്‍ ചരക്ക്, ക്യാഷ് മുടക്കിയാലും നഷ്ടം വരാനില്ല.'–എന്നായിരുന്നു കമന്റ്.
ഉടൻ തന്നെ മറുപടിയുമായി നടിയും എത്തി.'അതേ സുഹൃത്തേ, നിങ്ങളുടെ അമ്മയേയും പെങ്ങളേയും പോലെ സൂപ്പര്‍ ചരക്കു തന്നെയാണ് ഞാനും'എന്നായിരുന്നു അഞ്ജുവിന്റെ മറുപടി. 'കഷ്ടം… ഓരോരുത്തരുടെയും കാഴ്ചപ്പാട്…. എന്തായാലും നല്ല മറുപടി കൊടുക്കാന്‍ സാധിച്ചു" എന്ന അടിക്കുറിപ്പോടെ ആ കമന്റിന്റെ സ്ക്രീന്‍ ഷോട്ട് നടി തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവച്ചു. കൃത്യമായി പ്രതികരിച്ച നടിക്ക് പിന്തുണയുമായി നിരവധി പേരാണ് രംഗത്ത് എത്തിയത്.