03 June, 2021 06:28:24 PM
കോട്ടയത്ത് കോവിഷീല്‍ഡ് വാക്സിനേഷന്‍ നാളെ 23 കേന്ദ്രങ്ങളില്‍; രജിസ്ട്രേഷന്‍ ഇന്ന് 7 മുതല്‍
വാക്സിന്‍ നല്‍കുന്നത് ഓണ്‍ലൈനില്‍ ബുക്ക് ചെയ്തവര്‍ക്ക് മാത്രം
കോട്ടയം: കോവിഡ് പ്രതിരോധത്തിനുള്ള കോവിഷീല്‍ഡ് വാക്സിന്‍ 45 വയസിനു മുകളിലുള്ളവര്‍ക്ക് കോട്ടയം ജില്ലയില്‍ നാളെ (ജൂണ്‍ 4) 23 കേന്ദ്രങ്ങളില്‍ നല്‍കും. 90 ശതമാനവും ആദ്യ ഡോസുകാര്‍ക്കാണ് നല്‍കുക. ഒന്നാം ഡോസ് എടുത്ത് 84 ദിവസം പിന്നിട്ടവര്‍ക്ക് രണ്ടാം ഡോസ് സ്വീകരിക്കാം. രാവിലെ പത്തു മുതല്‍ രണ്ടു വരെയാണ് സമയം.
രണ്ടു ഡോസുകളും www.cowin.gov.in പോര്‍ട്ടലില്‍ രജിസ്ട്രേഷനും ബുക്കിംഗും നടത്തുന്നവര്‍ക്കു മാത്രമാണ് നല്‍കുക. ഇന്ന് വൈകിട്ട് 7 മുതല്‍ പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
വാക്സിനേഷന്‍ കേന്ദ്രങ്ങളുടെ പട്ടിക ചുവടെ
1)ബേക്കര്‍ മെമ്മോറിയല്‍ സ്കൂള്‍ കോട്ടയം
2)അതിരന്പുഴ പ്രാഥമികാരോഗ്യ കേന്ദ്രം
3)ബ്രഹ്മമംഗലം കുടുംബാരോഗ്യ കേന്ദ്രം
4)ചങ്ങനാശേരി ജനറല്‍ ആശുപത്രി
5)ഇടയാഴം സാമൂഹികാരോഗ്യ കേന്ദ്രം
6)എരുമേലി സാമൂഹികാരോഗ്യ കേന്ദ്രം
7)ഏറ്റുമാനൂര്‍ കുടുംബാരോഗ്യ കേന്ദ്രം
8)കടുത്തുരുത്തി പ്രാഥമികാരോഗ്യ കേന്ദ്രം
9)കാണക്കാരി പ്രാഥമികാരോഗ്യ കേന്ദ്രം
10)കൂടല്ലൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം
11)കോട്ടയം മെഡിക്കല്‍ കോളേജ്
12)കുറവിലങ്ങാട് താലൂക്ക് ആശുപത്രി
13)അയ്മനം പ്രാഥമികാരോഗ്യ കേന്ദ്രം
14)ടിവി പുരം പ്രാഥമികാരോഗ്യ കേന്ദ്രം
15)തലയോലപ്പറന്പ് സാമൂഹികാരോഗ്യ കേന്ദ്രം
16)വൈക്കം താലൂക്ക് ആശുപത്രി
17)അറുന്നൂറ്റി മംഗലം സാമൂഹികാരോഗ്യ കേന്ദ്രം
18)വെള്ളൂര്‍ കുടുംബാരോഗ്യ കേന്ദ്രം
19)കാട്ടാന്പാക്ക് പ്രാഥമികാരോഗ്യ കേന്ദ്രം
20)മറവന്തുരുത്ത് കുടുംബാരോഗ്യ കേന്ദ്രം
21)കടപ്ലാമറ്റം സാമൂഹികാരോഗ്യ കേന്ദ്രം
22) പെരുവ പ്രാഥമികാരോഗ്യ കേന്ദ്രം
23)കുറുപ്പുന്തറ കുടുംബാരോഗ്യ കേന്ദ്രം