31 May, 2021 02:32:27 PM
ടാർസനായി മിന്നിത്തിളങ്ങിയ നടൻ ജോ ലാറ വിമാനാപകടത്തിൽ കൊല്ലപ്പെട്ടു
നാഷ്വില്ലെ: ടാർസനായി ഹോളിവുഡിൽ മിന്നിത്തിളങ്ങിയ നടൻ ജോ ലാറ (58) വിമാനാപകടത്തിൽ കൊല്ലപ്പെട്ടു. യുഎസിലെ നാഷ്വില്ലെയിൽ പ്രാദേശിക സമയം ശനിയാഴ്ച 11ഓടെയാണ് അപകടമുണ്ടായത്. ലാറയും ഭാര്യ ഗ്വെൻ ലാറയും അടക്കം ഏഴു പേർ അപകടത്തിൽ മരിച്ചു.
സെസ്ന 501 എന്ന ബിസിനസ് ജെറ്റാണ് നിയന്ത്രണം വിട്ട് നാഷ്വില്ലെയ്ക്ക് 19 കിലോമീറ്റർ അകലെയുള്ള പെർസി പ്രീസ്റ്റ് ലേക്കിൽ തകർന്നുവീണത്. ടെന്നിസെയിൽ നിന്ന് ഫ്ളോറിഡയിലെ പാം ബീച്ചിലേക്കുള്ള യാത്രാ മധ്യേയാണ് അപകടം. വിമാനാവശിഷ്ടങ്ങളും മൃതദേഹങ്ങളും കണ്ടെത്തിയത് റുഥർഫോർഡ് കൗണ്ടി ഫയർ ആൻഡ് റെസ്ക്യൂ അറിയിച്ചു.
1989ൽ 'ടാർസൻ ഇൻ മാന്‍ഹട്ടൻ' എന്ന സിനിമയിൽ ടാർസനായി വേഷമിട്ടയാളാണ് ലാറ. 'ടാർസൻ: ദ് എപിക് അഡ്വഞ്ചേഴ്സ്' എന്ന ടെലിവിഷൻ സീരിസിലൂടെയും ജോ ലാറ തരംഗമായി. ബേ വാച്ച് അടക്കമുള്ള നിരവധി പരമ്പരകളിലും ജോ ലാറ അഭിനയിച്ചിട്ടുണ്ട്.