23 May, 2021 05:15:45 PM


'സ്വാസ്ഥ്യം': കോട്ടയം ജില്ലാ ഹോമിയോ ആശുപത്രിയില്‍ സൗജന്യ യോഗാ ക്ലാസുകള്‍



കോട്ടയം: കോട്ടയം ജില്ലാ ഹോമിയോ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ആയുഷ്മാന്‍ഭവ ജീവിതശൈലി രോഗക്ലിനിക്ക് പൊതുജനങ്ങള്‍ക്കായി സൗജന്യ യോഗാ ക്ലാസുകള്‍ ആരംഭിക്കുന്നു. വര്‍ദ്ധിച്ചുവരുന്ന ജീവിതശൈലി രോഗങ്ങളെ തടയുവാനും ശരീരത്തിന്‍റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും ശ്വാസകോശത്തിന്‍റെ പ്രവര്‍ത്തനക്ഷമതയ്ക്കുതകുന്നതുമായ യോഗ ആസനങ്ങളും ശ്വസനപ്രക്രീയകളും ക്ലാസില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതായി ആശുപത്രി സൂപ്രണ്ട് ഡോ.ഗീത കെ.ശ്രീനിവാസന്‍ പറഞ്ഞു.


ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ രാവിലെ 8 മുതല്‍ 9 വരെ ഓണ്‍ലൈനായാണ് ക്ലാസുകള്‍. തിങ്കളാഴ്ച 2.30ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) ഡോ.അജി വില്‍ബെര്‍ ക്ലാസിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. പങ്കെടുക്കുവാന്‍ താത്പര്യമുള്ളവര്‍ 9539673126 എന്ന നമ്പരില്‍ ബന്ധപ്പെടണം. E-mail: ayushmanbhavaktm@kerala.gov.in



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K