14 May, 2021 05:47:36 PM


പൾസ് ഓക്സീമീറ്ററിന് അമിതവില: കോട്ടയത്തെ മെഡിക്കൽ ഷോപ്പുകളിൽ പൊലീസ് പരിശോധന



കൊട്ടയം: പൾസ് ഓക്സീമീറ്റർ വിലകൂട്ടി വിൽക്കുന്നുവെന്ന പരാതിയെ തുടർന്ന് കോട്ടയത്തെ മെഡിക്കൽ ഷോപ്പുകളിൽ പൊലീസ് പരിശോധന. കോട്ടയം നഗരത്തിലെ വിവിധ മെഡിക്കൽ ഷോപ്പുകളിൽ വെസ്റ്റ് എസ് ഐ യുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. മെഡിക്കൽ ഷോപ്പുകളിലെ സ്റ്റോക്ക് രജിസ്റ്റർ പരിശോദിച്ച സംഘം പൾസ് ഓക്സി മീറ്ററിന്റെ കടകളിലെ സ്റ്റോക്ക് എണ്ണി തിട്ടപ്പെടുത്തി. കൃത്രിമ ക്ഷാമം ഉണ്ടാക്കി വില കൂട്ടി വിൽക്കരുതെന്ന താക്കീതും പോലീസ് നൽകി.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K