30 April, 2021 07:05:58 PM
വാക്സിന്‍ തീര്‍ന്നു; കോട്ടയം ജില്ലയില്‍ നാളെ പ്രതിരോധകുത്തിവെപ്പ് ഇല്ല
കോട്ടയം: കോവിഡ് വാക്സിന്‍ തീര്‍ന്നതിനാല്‍ ജില്ലയില്‍ മെയ് 1ന് കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് ഉണ്ടായിരിക്കില്ല. ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്തവരെ കൂടാതെ രണ്ടാം ഡോസ് വാക്സിന്‍ എടുക്കാനുള്ളവര്‍ക്ക് സ്പോട് രജിസ്ട്രേഷന്‍ ഏര്‍പ്പെടുത്തി എന്ന വാര്‍ത്ത വന്ന പിന്നാലെ എല്ലാ കേന്ദ്രങ്ങളിലും അഭൂതപൂര്‍വ്വമായ തിരക്കാണ് ഇന്ന് അനുഭവപ്പെട്ടത്. പലയിടത്തും പോലീസ് സഹായത്തോടെയാണ് തിരക്ക് നിയന്ത്രിച്ചത്. വാക്‌സിന്‍ ലഭ്യമാകുന്ന മുറയ്ക്ക് കുത്തിവയ്പ്പ് പുനരാരംഭിക്കുമെന്ന് ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു.